Get Updates
Get notified of breaking news, exclusive insights, and must-see stories!

മമത ബംഗാള്‍ മുഖ്യമന്ത്രിയാകുമെന്ന് സര്‍വ്വേ

Mamata Banerjee
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി പഞ്ചിമ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് അഭിപ്രായസര്‍വ്വേ ഫലം. നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലില്‍ മൂന്നു ഭൂരിപക്ഷത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും ഏഷ്യാനെറ്റ് സീഫോര്‍ അഭിപ്രായസര്‍വേയുടെ പ്രവചനം.

ആകെയുള്ള 294 സീറ്റില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിന് 200 മുതല്‍ 210 വരെ സീറ്റ് ലഭിക്കുമെന്നാണ് സര്‍വെയില്‍ കണ്ടത്. ഇടതു മുന്നണിക്ക് 80 നും 90 നും ഇടയില്‍ സീറ്റ് ലഭിക്കും. ബിജെപിക്ക് ഒറ്റ സീറ്റ്‌പോലും കിട്ടില്ല. മറ്റുള്ളവര്‍ക്ക് പരമാവധി അഞ്ചുസീറ്റുവരെ ലഭിക്കും.

സര്‍വെയില്‍ പങ്കെടുത്ത 55 ശതമാനം വോട്ടര്‍മാര്‍ മമതാ ബാനര്‍ജി മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു. ബുദ്ധദേവ് ഭട്ടാചാര്യ മുഖ്യമന്ത്രിയായി തുടരണമെന്ന് അഭിപ്രായപ്പെട്ടവര്‍ 38 ശതമാനമാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രധനമന്ത്രിയുമായ പ്രണബ് മുഖര്‍ജിക്ക് നാലുശതമാനം ആളുകളുടെ പിന്തുണയാണ് ലഭിച്ചത്.

സംസ്ഥാനത്തെ പ്രത്യേകം തിരഞ്ഞെടുത്ത 40 മണ്ഡലങ്ങളിലാണ് അഭിപ്രായസര്‍വെ നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ്സിന് 49 ശതമാനവും ഇടതുപക്ഷത്തിന് 39 ശതമാനവും ബിജെപിക്ക് മൂന്നു ശതമാനവും വോട്ട് ലഭിക്കുമെന്നാണ് സര്‍വെയുടെ ഫലം.

വിവിധ വികസനപ്രശ്‌നങ്ങളാണ് തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയം. 25 ശതമാനം ആളുകളും ചൂണ്ടിക്കാട്ടിയ പ്രധാന സംഗതി റോഡുകളുടെ ശോചനീയാവസ്ഥയാണ്. 19 ശതമാനം വോട്ടര്‍മാര്‍ കുടിവെള്ളം പ്രധാനവിഷയമായി ഉയര്‍ത്തിക്കാട്ടി. ഇതൊക്കെയാണെങ്കിലും 41 ശതമാനം വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടത് ഇടതുഭരണം ഏതാണ്ട് തൃപ്തികരമാണെന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+