Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍വാണിഭക്കേസ് പ്രതിയെ പൊലീസ് മാനഭംഗപ്പെടുത്തി

കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവതിയെ പൊലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. ഇക്കാര്യം കാണിച്ച് യുവതിയുടെ ബന്ധുക്കള്‍ മധ്യമേഖല ഐജിയ്ക്ക് പരാതി നല്‍കിക്കഴിഞ്ഞു.

കൗമാരക്കാരിയായ മകളെ മാതാപിതാക്കള്‍ക്ക് ചലച്ചിത്രലോകത്തുള്‍പ്പെടുയള്ളവര്‍ക്ക് കാഴ്ചവച്ച സംഭവത്തില്‍ അറസ്റ്റിലായ യുവതിയാണ് പീഡനത്തിന് ഇരയായിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരാതിയില്‍ കഴമ്പുണ്ടോയെന്നകാര്യമാണ് ആദ്യം പരിശോധിക്കുന്നത്.

18മുതല്‍ 22വരെ പറവൂര്‍ പൊലീസ് സ്റ്റേഷന് മുകള്‍ നിലയിലെ മുറിയില്‍ വച്ച് മൂന്ന് പൊലീസുകാര്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. 21നാണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് 22ന് യുവതിയെ മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കിയിരുന്നു.

അപ്പോഴൊന്നും യുവതി ഈ പരാതി ഉന്നയിച്ചിരുന്നില്ല. ഭയം മൂലവും പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടുമാണ് മജിസ്‌ട്രേട്ടിനോട് കാര്യങ്ങള്‍ പറയാതിരുന്നതെന്നാണ് പരാതിയില്‍ യുവതി പറയുന്നു. യുവതിയെ ഇപ്പോള്‍ എറണാകുളം സബ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ട ഇരുപതോളം പേര്‍ ഇനിയും അറസ്റ്റിലായിട്ടില്ല. ഇതിനിടെയാണ് കേസ് വീണ്ടും വിവാദമായിരിക്കുന്നത്. കേസിലെ മൂന്നാം പ്രതിയായ യുവതിയെ മാര്‍ച്ച് 18നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പറവൂര്‍ കേസില്‍ അന്വേഷണം സി. ഐ ബാബുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്്. മകളെ ഒട്ടേറെ പേര്‍ക്ക് കാഴ്ചവച്ച സുധീര്‍ എന്ന സുനീറിനെ പൊലീസ് നേരത്തേ അറസ്‌റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും പീഡിപ്പിച്ച സിനിമാക്കാരെക്കുറിച്ചും ബിസിനസുകാരെക്കുറിച്ചും വിവരം ലഭിച്ചിരുന്നു. കേസില്‍ ഇതുവരെ പത്തിലേറെ പേരെ അറസ്‌റ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+