Get Updates
Get notified of breaking news, exclusive insights, and must-see stories!

സിന്ധു എല്ലാവരെയും പുറം കാലുകൊണ്ട് തട്ടി: ഡയാന

തിരുവനന്തപുരം: സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ സിന്ധു ജോയ് അവസരവാദിയാണെന്ന് എസ്എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഡയാന. ഉയരങ്ങളില്‍ എത്തിയപ്പോള്‍ സിന്ധു തന്നെ സഹായിച്ചവരെ തള്ളിപ്പറയുകയാണെന്നും ഡയാന ആരോപിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡയാന സിന്ധുവിനെതിരെ തിരിഞ്ഞത്.

ലാത്തിചാര്‍ജ്ജില്‍ കാലിന് പരുക്കേറ്റ കിടന്നപ്പോള്‍ ശശ്രൂഷിച്ചവരെയും ഭക്ഷണം നല്‍കിയവരെയുമെല്ലാം പുറംകാലുകൊണ്ട് തട്ടിമാറ്റിയ ചരിത്രമാണ് സിന്ധുവിന്റേത്. കോണ്‍ഗ്രസിലേക്ക് കൂടുമാറ്റം നടത്തിയതിലൂടെ ഒരു ദിവസം കൊണ്ട് മലക്കം മറിയാവുന്ന രാഷ്ട്രീയ ധാരണയേ തനിക്ക് രൂപപ്പെട്ടിട്ടുള്ളൂ എന്നാണ് സിന്ധു ജോയി തെളിയിച്ചത്.

ഇന്നത്തെ സാഹചര്യത്തില്‍ എവിടെയാണോ അവര്‍ എത്തിപ്പെടേണ്ടത് അവിടെത്തന്നെയാണ് അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് - ഡയാന പറയുന്നു.

ഒരിക്കല്‍ എസ്എഫ്‌ഐ സിന്ധുവിനെത പുറത്താക്കിയിരുന്നുവെന്നകാര്യവും ഡയാന വെളിപ്പെടുത്തി. 1994 ല്‍ മഹാരാജാസ് കോളെജില്‍ സിന്ധു പഠിക്കുന്ന കാലത്ത് എസ്എഫഐയുടെ ഏരിയാ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പുറത്താക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സിന്ധുവിനെതിരെ സ്വീകരിച്ചിരുന്നുവെന്നാണ് ഡയാന പറയുന്നത്.

എന്നാല്‍ പിന്നീട് ഇതെല്ലാം മറച്ചുവച്ച് തിരുവനന്തപുരത്ത് പഠിക്കാനെത്തിയപ്പോള്‍ സിന്ധു വീണ്ടും സംഘടനയില്‍ കടന്നുകൂടുകയായിരുന്നുവെന്നും ഡയാന ആരോപിക്കുന്നു. സംഘടന ഇത് തിരിച്ചറിഞ്ഞെങ്കിലും തിരുത്താനുള്ള അവസരം കൊടുക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. എസ്എഫ്‌ഐയില്‍ ഏറ്റവും പരിഗണന കിട്ടിയ വനിതാ നേതാക്കളില്‍ ഒരാളായിരുന്നു സിന്ധുവെന്നും ഡയാന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+