കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരമിച്ച ഉദ്യോഗസ്ഥന്റെ ഓഫീസില്‍ ചാണകം തളിച്ചു

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: പട്ടികജാതിക്കാരനായ രജിസ്‌ട്രേഷന്‍ ഐജി സര്‍വ്വീസില്‍ നിന്നും വിരമിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ഓഫീസും കാറും ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചു.

വിരമിച്ച രജിസ്‌ട്രേഷന്‍ ഐജി എകെ രാമകൃഷ്ണന്റെ ഓഫീസും കാറുമാണ് ചാണകവെള്ളംതളിച്ച് ശുദ്ധീകരിച്ചത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നുകാണിച്ച് രാമകൃഷ്ണന്‍ ആഭ്യന്തര സെക്രട്ടറി, ഡിജിപി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഇദ്ദേഹം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ കേസെടുക്കുകയും നികുതി സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തുട്ടുണ്ട്. മാര്‍ച്ച് 31നാണ് രാമകൃഷ്ണന്‍ വിരമിച്ചത്.

പിറ്റേദിവസമാണത്രേ പ്രബുദ്ധ കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവം നടന്നത്. ഏപ്രില്‍ രണ്ടിന് രാവിലെ ഓദ്യോഗിക മുറിയും വാഹനവും ചാണകം തളിച്ച്് ശുദ്ധമാക്കിയെന്ന് വിവരം ലഭിച്ചതായി രാമകൃഷ്ണന്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇപ്പോള്‍ രജിസ്‌ട്രേഷന്‍ ഐജിയുടെ ചുമതല വഹിക്കുന്ന രജിസ്‌ട്രേഷന്‍ ജോയിന്റ് ഐജി ഇതെല്ലാം കണ്ടിട്ടും തടഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു. തന്റെ പൗരാവകാശം സംരക്ഷിക്കാനും പട്ടിക ജാതിവര്‍ഗ പീഡനം തടയാനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാമകൃഷ്ണന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത രാമകൃഷ്ണനാണ് ഇത്തരത്തിലൊരു അപമാനം സഹിക്കേണ്ടി വന്നിരിക്കുന്നത്.

English summary
In a shocking incident, the office room and furniture used by a senior government official belonging to a Scheduled caste community here were ''cleansed'' by sprinkling cowdung water, allegedly by some employees shortly after his retirement from service.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X