കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടിയില്‍ അപമാനശ്രമം; എംഎ വിദ്യാര്‍ഥി പിടിയില്‍

  • By Lakshmi
Google Oneindia Malayalam News

കോഴിക്കോട്: തീവണ്ടിയാത്രക്കിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച ബിരുദാനന്തരബിരുദ വിദ്യാര്‍ഥി അറസ്റ്റിലായി. കോഴിക്കോട് അരീക്കാട് സ്വദേശി അബ്ദുള്‍ റഹ്മാന്‍(28) ആണ് സഹയാത്രികയെ അപമാനിക്കാന്‍ ശ്രമിച്ചതിന് പിടിയിലായത്. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് സഹയാത്രികരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസില്‍ വ്യാഴാഴ്ച രാവിലെ 5.45ന് തീവണ്ടി ഫറോക്ക് റെയില്‍വേ സ്‌റ്റേഷനടുത്തെത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിനില്‍ എസ ്ഒമ്പത് കോച്ചില്‍ മുകളിലെ ബര്‍ത്തില്‍ ഉറങ്ങുകയായിരുന്ന വടകര സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്.

യുവാവ് തന്നെ യുവാവ് കടന്നുപിടിച്ച് ചുംബിച്ചുവെന്നാണ് കുട്ടി പറയുന്നത്. ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി യുവാവിന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു. കുതറി ഓടിയ യുവാവിനെ പിടികൂടാന്‍ യുവതി നിലവിളിച്ച് സഹയാത്രികരോട് അഭ്യര്‍ത്ഥിച്ചു.

സഹയാത്രികര്‍ ചേര്‍ന്ന് പ്രതിയെ അയാളുടെ തന്നെ കഴുത്തിലുണ്ടായിരുന്ന മുണ്ടിട്ട് ചുറ്റി പിടികൂടുകയായിരുന്നു. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് വന്ന അബ്ദുള്‍ റഹ്മാന്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ അറബിക് എം.എ വിദ്യാര്‍ത്ഥിയാണ്.

പിടിയിലായപ്പോള്‍ യുവാവ് ആദ്യം സംഭവം നിഷേധിച്ചു. പിന്നീട് അറിയാതെ തട്ടിപ്പോയതാണെന്ന് പറഞ്ഞു. അങ്ങനെയെങ്കില്‍ ക്ഷമ ചോദിക്കാതെ ഓടിപ്പോയതെന്തിനാണെന്ന് സഹയാത്രികരും യുവതിയും ചോദിച്ചതോടെ യുവാവ് മാനഭംഗശ്രമം സമ്മതിക്കുകയായിരുന്നു. കോഴിക്കോട് റെയില്‍വേ പൊലീസിന് കൈമാറിയ ഇയാള്‍ക്കെതിരെ മാനഭംഗശ്രമത്തിന് കേസെടുത്തു.

English summary
Railway police arrested a PG student of Kerala University after he tried to molest a Medical student while a train journey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X