തിരുവന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പണം ഒഴുക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇടതു മുന്നണിയ്ക്ക് പണം നല്‍കി വോട്ട് വാങ്ങാനാവില്ല. എല്‍ഡിഫിന്റെ പണം ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു പിണറായി.
രാജ്യത്തു ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ഇടതുമുന്നണിയുടെ നയമല്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യ ഭരിച്ചപ്പോള്‍ കള്ളപ്പണക്കാരുടെ എണ്ണം വര്‍ധിച്ചു. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നത്.
കേരളത്തിന് വാരിക്കോരി കേന്ദ്രപദ്ധതികള്‍ നല്‍കിയെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വാദം ശരിയല്ല. ഐഐടി, പാലക്കാട് കോച്ച് ഫാക്ടറി, കൊച്ചി മെട്രൊ എന്നിവയുടെ കാര്യത്തില്‍ സംസ്ഥാനത്തോട് അവഗണന തുടരുകയാണെന്നും പിണറായി പറഞ്ഞു.