ഹസാരെയ്ക്ക് നരേന്ദ്രമോഡിയുടെ മുന്നറിയിപ്പ്

നിരാഹാര സമരത്തിനു ശേഷം ഗ്രാമീണ മേഖലയുടെ വികസനത്തിനു മുഖ്യമന്ത്രിമാരായ മോഡിയെയും നിതീഷ് കുമാറിനെയും ഹസാരെ പ്രകീര്‍ത്തിച്ചിരുന്നു. ഇതിനു നന്ദിപ്രകടിപ്പിച്ച് എഴുതിയ കത്തിലാണു മോഡി അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സിപിഎം എംപിയായിരിക്കെ ഗുജറാത്ത് വികസനത്തെ പ്രശംസിച്ചതിനാണ് അബ്ദുല്ലക്കുട്ടിയെ സിപിഎമ്മില്‍ നിന്നു പുറത്താക്കിയത്. സംസ്ഥാന ടൂറിസത്തിന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തതിന്റെ പേരില്‍ അമിതാഭ് ബച്ചനെ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഒഴിവാക്കി. പൊതുവേദികളില്‍ ബച്ചനെ ഒരു വിഭാഗം ബഹിഷ്‌കരിയ്ക്കുകയും ചെയ്തു, ഈ ദുരവസ്ഥ ഹസാരെക്ക് ഉണ്ടാവരുതെന്നു പ്രാര്‍ഥിക്കുന്നു-മോഡി കത്തില്‍ പറയുന്നു.
ഗുജറാത്തിന് അനുകൂലമായി പ്രസ്താവന നടത്തി മറ്റുള്ളവരുടെ ക്രോധത്തിനു പാത്രമാകേണ്ടി വന്നവരുടെ പട്ടികയും കത്തില്‍ കൊടുത്തിട്ടുണ്ട്.
ഇതിനിടെ അന്നാ ഹസാരെയുടെ സത്യഗ്രഹത്തിലൂടെ ജനശ്രദ്ധ നേടിയ ജനലോക്പാല്‍ ബില്ലിനെതിരെ മുംബൈയില്‍ പ്രതിഷേധം. അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14ന് പ്രതിഷേധ റാലി നടത്താനാണ് പരിപാടി.
ബില്‍ ജനാധിപത്യ വിരുദ്ധമാണെന്നും കേസന്വേഷണം, വിചാരണ, ശിക്ഷ നല്‍കല്‍ എന്നീ അധികാരങ്ങള്‍ ലോക്പാലിന് നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെയാണ് തങ്ങള്‍ പ്രതിഷേധിക്കുന്നതെന്നും 'സംവിധാന്‍ ബചാവോ മഞ്ച്' പ്രവര്‍ത്തകന്‍ രാജു കുത്തവാഡ് പറഞ്ഞു.
ഈ ബില്‍ പാസ്സായി കഴിഞ്ഞാല്‍ ലോക്പാല്‍ ആയിരിക്കും നിയമനിര്‍വഹണത്തിന്റെ പരമാധികാരി. പാര്‍ലമെന്റിനും നീതിന്യായ വ്യവസ്ഥയ്ക്കും മുകളിലായിരിക്കും ഇതിന്റെ സ്ഥാനം. ഇതു ജനാധിപത്യത്തെ ചോദ്യം ചെയ്യലാണ്- കുത്തവാഡ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications