കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധുവിനെ ഡോക്ടര്‍മാര്‍ ശല്യപ്പെടുത്തിയെന്ന്

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെ രാഷ്്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ പരുക്കറ്റ കോണ്‍ഗ്രസ് നേതാവ് സിന്ധു ജോയിയെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്നും പുകച്ചു പുറത്തുചാടിക്കുകയായിരുന്നുവെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീര്‍.

സിന്ധുവിന് മികച്ച ചികിത്സ നല്‍കാന്‍ അവിടത്തെ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും ആദ്ദേഹം ആരോപിച്ചു.
മെഡിക്കല്‍ കോളെജില്‍ നിന്നും വേണ്ട ശ്രദ്ധ കിട്ടാത്തതിനാലാണ് അവിടെ നിന്നും ഡിസ്ചാര്‍ജ് വാങ്ങി സിന്ധുവിനെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകേണ്ടി വന്നത്.

മെഡിക്കല്‍ കോളെജില്‍ വച്ച് പുരുഷഡോക്ടര്‍മാരുടെ ഒരു പടതന്നെ ചുറ്റുംകൂടി നിന്ന് നിരന്തരം പരിശോധന നടത്തുകയായിരുന്നു. ആവശ്യമില്ലാത്ത ചികിത്സകള്‍ക്ക് നിര്‍ബന്ധിച്ചു. പീഡനം തുടര്‍ന്നപ്പോള്‍ അവര്‍ക്ക് മെഡിക്കല്‍കോളേജ് വിടാതെ ഗത്യന്തരമില്ലെന്നായി. ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയുടെ ബന്ധുവായ ഒരു ഡോക്ടറുടെ നേതൃത്വത്തിലുള്ളവരാണ് സിന്ധുവനെ ദ്രോഹിച്ചത്- ബഷീര്‍ ആരോപിച്ചു.

കല്ലേറില്‍ പരിക്കേറ്റ ഒരു യുവതിയോട് ആശുപത്രിയില്‍ ഇതുപോലെ പ്രതികാരം തീര്‍ക്കുന്ന നടപടിയെക്കുറിച്ച് സ്ത്രീസംരക്ഷകനായ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ എന്തുപറയുന്നു എന്നറിയണമെന്നും അദ്ദേഹം പറഞ്ഞു.

English summary
KPCC acting president Thalekunnil Basheer alleged that Sindhu Joy was annoyed by a group of doctors at Thiruvananthapuram Medical colllege. And they are denied to give medical care to her,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X