കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീറും വാശിയും നിറഞ്ഞു; പോളിങ് 75.1%

  • By Ajith Babu
Google Oneindia Malayalam News

Kerala Assembly Election
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചു. അവസാന കണക്കുകള്‍ അനുസരിച്ച് ശരാശരി 75.1 ശതമാനം പോളിംഗ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 1991 ശേഷം ഇതാദ്യമായാണ് പോളിങ് ശതമാനം72 ശതമാനം കടക്കുന്നത്.

വീറുംവാശിയും നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണവും വിജയം ആര്‍ക്കെന്ന് പ്രവചിയ്ക്കാന്‍ കഴിയാത്തതുമാണ് പോളിങ് ശതമാനം ഉയര്‍ത്താന്‍ കാരണമായതായി പറയപ്പെടുന്നത്. മത്സരം ഇഞ്ചോടിഞ്ചായതിനാല്‍ പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിയ്ക്കാന്‍ പ്രവര്‍ത്തകര്‍ ആവതും ശ്രമിച്ചു. ഇതാണ് പോളിങില്‍ പ്രതിഫലിച്ചത്.

കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 81.3 ശതമാനം പോളിംഗാണ് കണ്ണൂര്‍ ജില്ലയില്‍ രേഖപ്പെടുത്തിയത്. 80.7% പോളിംഗ് രേഖപ്പെടുത്തിയ കണ്ണൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 68.2% ശതമാനം പോളിംഗ് രേഖപ്പെടുത്തിയ പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും എഴുപത് ശതമാനത്തില്‍ താഴെ മാത്രമാണ് പോളിംഗ്.

സംസ്ഥാനത്ത് ഏറ്റവുമധികം പോളിങ് നടന്ന മണ്ഡലം കുറ്റ്യാടിയാണ്. 87.2 ശതമാനമാണ് ഇവിടത്തെ പോളിങ്. ശ്രദ്ധേയമായ പോരാട്ടം നടന്ന പറവൂരിലും കനത്ത പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 87 ശതമാനമെന്ന അഭൂപൂതപൂര്‍വമായ വോട്ടിങാണ് ഇവിടെ നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 74.81 ശതമാനമായിരുന്നു ഇവിടെ രേഖപ്പെടുത്തിയത്. സിപിഐയുടെ പന്ന്യന്‍ രവീന്ദ്രനും കോണ്‍ഗ്രസിന്റെ വിഡി സതീശനുമായിരുന്നു ഇവിടത്തെ പ്രധാന സ്ഥാനാര്‍ഥികള്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 72.25 ശതമാനം പോളിംഗായിരുന്നു സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. ഒറ്റപ്പെട്ട അക്രമങ്ങള്‍ ഒഴിച്ചാല്‍ കാര്യമായ സംഘര്‍ഷങ്ങളില്ലാതെയാണ് പോളിംഗ് പൂര്‍ത്തിയായത്. അഞ്ചുമണിവരെ ക്യൂവിലുണ്ടായിരുന്നവരെയെല്ലാം വോട്ട് ചെയ്യാന്‍ അനുവദിച്ചു. എന്നാല്‍ സമയം കഴിഞ്ഞു ബൂത്തിലെത്തിയവര്‍ക്കു വോട്ടു ചെയ്യാനായില്ല.

ഇത്തവണ വോട്ടേഴ്‌സ് ലിസ്റ്റ് തയാറാക്കിയപ്പോള്‍ സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടെയും പേരുകള്‍ കര്‍ശനമായി ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. സ്ഥലത്തുള്ളവരുടെ പേരുകള്‍ മാത്രമാണു വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ഇതിനാല്‍ പോളിങ് ശതമാനം കൂടാന്‍ സാധ്യത. ഇനി കേരളം ആരു ഭരിക്കുമെന്നു വ്യക്തമാകാന്‍ ഒരു മാസം കൂടി കാത്തിരിക്കണം. മേയ് പതിമൂന്നിനാണു വോട്ടെണ്ണല്‍.

ജില്ല തിരിച്ചുള്ള പോളിങ് ശതമാനം: തിരുവനന്തപുരം 68.3%, കൊല്ലം 72.8% , പത്തനംതിട്ട 68.2% , ആലപ്പുഴ 79.1% , കോട്ടയം 73.8% , ഇടുക്കി 71.1% , എറണാകുളം 77.6% , തൃശൂര്‍ 74.9%, പാലക്കാട് 75.6% , മലപ്പുറം 74.6%, കോഴിക്കോട് 81.3% , വയനാട്73.8% , കണ്ണൂര്‍ 80.7% , കാസര്‍കോട് 76.3%

English summary
Kerala has recorded poll percentage of 75 percent when the Kerala polls conclude according to figures available with the state election commission. Kannur recorded high polling percentage of 80. patthnamthitta clocked the lowest polling percentage at 67.3.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X