കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിര. മാമാങ്കം കഴിഞ്ഞു;ഇനി ഒരു മാസത്തെ കാത്തിരിപ്പ്

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പിന്റെ വിധിയറിയാന്‍ ഇനി ഒരുമാസത്തെ കാത്തിരിപ്പ്. മെയ് 13നാണ് കേരളം കാത്തിരിയ്ക്കുന്ന ചോദ്യത്തിന് ഉത്തരം കിട്ടുക. സംസ്ഥാനത്തെ നിയമസഭാതിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്രയും നീണ്ട കാത്തിരിപ്പ് ആദ്യമാണ്.

പശ്ചിമ ബംഗാളില്‍ മെയ് 10നു മാത്രമേ വോട്ടെടുപ്പ് അവസാനിക്കൂവെന്നതാണ് കേരളത്തിലെ ഫലപ്രഖ്യാപനം വൈകാന്‍ കാരണം. ഏപ്രില്‍ 18, 23, 27, മെയ് 3, 7, 10 എന്നിങ്ങനെ ആറുഘട്ടങ്ങളായാണ് ബംഗാളില്‍ വോട്ടെടുപ്പ്.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കേരളത്തോടൊപ്പം ബുധനാഴ്ചതന്നെ വോട്ടെടുപ്പ് പൂര്‍ത്തിയായി. അസമില്‍ രണ്ടുഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയായി. കേരളത്തില്‍ 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നുഘട്ടമായാണ് നടത്തിയത്. ഏപ്രില്‍ 22, 29, മെയ് മൂന്ന് തിയതികളിലാണ് അന്ന് കേരളം ബൂത്തിലേക്ക് നീങ്ങിയത്. മെയ് 11നായിരുന്നു ഫലപ്രഖ്യാപനം.

കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിലും ഫലമറിയാന്‍ ഒരുമാസം കേരളത്തിന് കാത്തിരിക്കേണ്ടിവന്നിട്ടുണ്ട്. ഏപ്രില്‍ 16നായിരുന്നു കേരളത്തില്‍ വോട്ടെടുപ്പ്. ഫലപ്രഖ്യാപനമുണ്ടായത് മെയ് 16നായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത് ശക്തമായ തരംഗത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍. ഭരണവിരുദ്ധ വികാരം അല്ലെങ്കില്‍ വിഎസ് അനുകൂല തരംഗം ഇതിലേത് ഏത് വികാരമാണ് സംസ്ഥാനത്ത് അലയടിച്ചിട്ടുണ്ടാവുകയെന്ന് അറിയാന്‍ ഒരു മാസം കാത്തിരിയ്ക്കണം.

English summary
The high turnout in Kerala boosted the morale of LDF as well as the UDF competing in a state that has never returned a government to power. An upbeat Congress unit chief Ramesh Chennithala said the UDF would win 100 of the 140 seats. Chief Minister VS Achuthanandan was equally confident that the LDF would get a renewed mandate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X