2രൂപയ്ക്ക് അരി വിതരണം നടന്നില്ല
തിരുവനന്തപുരം: തിരഞ്ഞെടുപ്പു കമ്മിഷന്റെ വിലക്കു നീക്കിയിട്ടും സര്‍ക്കാരിന്റെ 'രണ്ടു രൂപയ്ക്ക് അരി പദ്ധതി നടപ്പായില്ല. അരി വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന ഭക്ഷ്യമന്ത്രിയുടെ വാക്കുകേട്ട് റേഷന്‍ കടകളില്‍ എത്തിയവര്‍ നിരാശരായി മടങ്ങി.
പദ്ധതി സംബന്ധിച്ച് ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാനത്തുടനീളമുള്ള റേഷന്‍ കടക്കാര്‍ പറയുന്നത്. അരി ലഭിക്കുന്നതിനുള്ള പുതിയ അപേക്ഷകളും തിങ്കളാഴ്ച മുതല്‍ സ്വീകരിക്കുമെന്നായിരുന്നു ഭക്ഷ്യമന്ത്രി സി. ദിവാകരന്റെ പ്രഖ്യാപനം. തിരഞ്ഞെടുപ്പു കമ്മിഷന്റെ അറിയിപ്പ് ഉച്ചയ്ക്ക രണ്ടു മണിക്കു കിട്ടിയ ശേഷമാണ് എപിഎല്‍ വിഭാഗങ്ങള്‍ക്കും അരി നല്‍കാനും പുതിയ അപേക്ഷ സ്വീകരിക്കാനുമുള്ള നിര്‍ദേശം ജില്ലാ സപ്‌ളൈ ഓഫിസുകള്‍ക്കു നല്‍കിയത്.
25,000 രൂപയില്‍ താഴെ വരുമാനം, 2500 ചതുരശ്രയടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീട്, രണ്ടര ഏക്കറില്‍ താഴെ ഭൂമി എന്നീ നിബന്ധനകള്‍ക്കു വിധേയമായിട്ടാണ് അപേക്ഷ സ്വീകരിക്കുക.
എന്നാല്‍, രണ്ടു രൂപയ്ക്ക് അരി സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം വൈകിട്ട് അഞ്ചുവരെ ലഭിച്ചിട്ടില്ലെന്നു മിക്ക ജില്ലകളിലെയും സപ്‌ളൈ ഓഫിസര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്ത് ഒരിടത്തും പുതുതായി 'രണ്ടുരൂപ അരി വിതരണം നടന്നില്ല.
എപിഎല്‍ വിഭാഗത്തിനു കൊടുക്കാന്‍ എഫ്‌സിഐയില്‍ നിന്ന് എട്ടുരൂപ 90 പൈസയ്ക്കു റേഷന്‍ ഡീലര്‍മാര്‍ എടുത്ത അരി തല്‍ക്കാലം രണ്ടു രൂപയ്ക്കു നല്‍കാനാണു ചിലയിടങ്ങളില്‍ അധികൃതര്‍ വ്യാപാരികളോടു വാക്കാല്‍ നല്‍കിയ നിര്‍ദേശം. ഇങ്ങനെ വരുമ്പോഴുള്ള ബാക്കി തുക സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.
ഡീലര്‍മാര്‍ കണക്കു സമര്‍പ്പിച്ചാല്‍ ഉടന്‍ തുക നല്‍കാമെന്നാണു സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ബാക്കി തുക സംബന്ധിച്ചു ഭക്ഷ്യവകുപ്പ് ഉത്തരവ് ഇറക്കാത്തതിനാല്‍ സര്‍ക്കാരിന്റെ നിര്‍ദേശം റേഷന്‍ വ്യാപാരികള്‍ അനുസരിക്കില്ലെന്നു റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. കടകളില്‍ സ്‌റ്റോക്കുള്ള അരിയെടുത്തു വിതരണം ചെയ്യാനാണു താലൂക്ക് സപ്‌ളൈ ഓഫിസര്‍മാര്‍ വ്യാപാരികള്‍ക്കു നല്‍കിയ നിര്‍ദേശം.
ഇതു നടപ്പാക്കിയില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്നാണു ഭീഷണി. എന്തു നടപടി ഉണ്ടായാലും ഇൌ ആഴ്ച അരിവിതരണം നടപ്പാകില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിനു മുന്‍പു ചിലയിടങ്ങളില്‍ രണ്ടുരൂപയ്ക്ക് അരി നല്‍കിയതിന്റെ തുക ലഭിക്കുന്നതു സംബന്ധിച്ചു തന്നെ ആശങ്കയിലാണെന്നും വ്യാപാരികള്‍ പറയുന്നു.












Click it and Unblock the Notifications