മദനി: കര്‍ണാടക സര്‍ക്കാറിന് കോടതി നോട്ടീസ്

ഒരാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഏപ്രില്‍ 29 ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും
ജസ്റ്റിസ്മാരായ മാര്‍ക്കണ്ഡേയ കട്ജു, ഗ്യാന്‍സുധാ മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ആരോഗ്യനില മോശമായതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മദനിയുടെ ഹര്‍ജി .നേരത്തെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് മദനി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ മദനിക്കു പങ്കുള്ളതായി വ്യക്തമാക്കുന്ന ഒരു തെളിവും കര്‍ണടാക പോലീസ് ഹാജരാക്കിയിട്ടില്ലെന്നും കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒന്‍പതര വര്‍ഷം വിചാരണതടവുകാരനായി കഴിഞ്ഞ ശേഷം വിട്ടയക്കപ്പെട്ടയാളാണ് മദനിയെന്നു അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ശാന്തിഭൂഷണ്‍ വാദിച്ചു.
എന്നാല്‍ കേസിന്റെ സ്വഭാവം പരിഗണിച്ച് കര്‍ണാടക സര്‍ക്കാരിന്റെ വിശദീകരണം കൂടി കേട്ടശേഷം തീരുമാനം അറിയിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.












Click it and Unblock the Notifications