കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരങ്ങളുടെ നിലപാട് ജനത്തിനിഷ്ടമായില്ല: സുധാകരന്‍

  • By Lakshmi
Google Oneindia Malayalam News

G Sudhakaran
ദില്ലി: യുഡിഎഫിന്റെ ഇപ്പോഴത്തെ ധാര്‍മികമായ ജീര്‍ണത കണക്കിലെടുക്കുമ്പോള്‍, അവര്‍ക്കായി സിനിമാ താരങ്ങള്‍ പ്രചാരണത്തിനിറങ്ങിയത് ഉചിതമായില്ലെന്ന് മന്ത്രി ജി സുധാകരന്‍ .

വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ള കലാകാരന്‍മാര്‍ പ്രചാരണത്തിനിറങ്ങുംപോലെയല്ല മറ്റുള്ളവരുടെ കാര്യം. ഭരണഘടനാവിരുദ്ധമായൊരു അഭിപ്രായമായി ഇതിനെ കാണേണ്ടതില്ല. കാവ്യാമാധവനെയും മറ്റും വ്യക്തിപരമായി എതിര്‍ക്കുന്നവരാവില്ല പ്രതിഷേധത്തിനിറങ്ങിയത്. തങ്ങള്‍ സ്‌നേഹിക്കുന്ന കലാകാരന്‍മാരുടെ നിലപാടിലുള്ള പ്രതിഷേധമാണു ആളുകള്‍ വ്യക്തമാക്കിയത്- അദ്ദേഹം വിശദീകരിച്ചു.

ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടിയായ ശാരദ എന്റെ മണ്ഡലത്തില്‍ വന്നിരുന്നു. ആരുമറിഞ്ഞില്ല. ചെമ്മീന്‍ ഇഷ്ടമുള്ളതുകൊണ്ടാവാം ജഗദീഷ് പ്രചാരണത്തിനിറങ്ങിയത് ചെമ്മീന്‍ ഫാക്ടറികളിലാണ്. വയലാര്‍ ഫെസ്റ്റ് കാവ്യാ മാധവനെക്കൊണ്ടു ഉത്ഘാടനം ചെയ്യിച്ചപ്പോള്‍ പ്രോട്ടൊക്കോള്‍ പോലും നോക്കിയില്ല-സുധാകരന്‍ പറഞ്ഞു.

വിഎസ് അച്യുതാനന്ദന്റെ പടം പരക്കെ ഇടതുസ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ ഉപയോഗിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പോസ്റ്റര്‍ വിവാദത്തെക്കുറിച്ച് അഭിപ്രായ പ്രകടനത്തിനു തനിക്കു താല്‍പര്യമില്ലെന്നു സുധാകരന്‍ പറഞ്ഞു.

ചര്‍ച്ച ചെയ്യേണ്ട പ്രവണതയാണിതെന്ന് സെക്രട്ടറി പറഞ്ഞിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തുകൊള്ളും.
വിഎസിന്റെ പിന്തുണ തനിക്കുള്ളതുകൊണ്ടാണ് അദ്ദേഹത്തിന്റെ പടമുള്ള പോസ്റ്റര്‍ മണ്ഡലത്തില്‍ പതിക്കേണ്ടെന്നു തീരുമാനിച്ചത്.

മുഖ്യമന്ത്രി പങ്കെടുത്ത സമ്മേളനത്തിന്റെ പോസ്റ്ററില്‍ മാത്രമാണ് എന്റെ മണ്ഡലത്തിലെ പ്രചാരണത്തിനായി അദ്ദേഹത്തിന്റെ പടം ഉപയോഗിച്ചതെന്നും വിഎസ് തന്റെ ജയത്തിനായി പ്രസംഗത്തില്‍ മൂന്നു തവണ ആവശ്യപ്പെട്ടുവെന്നും സുധാകരന്‍ പറഞ്ഞു.

English summary
Minister G Sudhakaran said that public did not like the stand took by prominent stars on the election time. And he also said that they should not support UDF because UDF is totally corrupted,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X