കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനിമൊഴി കുരുങ്ങിയത് ആചാര്യയുടെ മൊഴിയില്‍

  • By Lakshmi
Google Oneindia Malayalam News

Kanimozhi
ദില്ലി: മുന്‍ ടെലികോം മന്ത്രി എ രാജയുടെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ മൊഴികളാണ് കേസില്‍ കനിമൊഴിയെ കുരുക്കിയതെന്ന് റിപ്പോര്‍ട്ട്.

കലൈഞ്ജര്‍ ടിവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം കനിമൊഴിയാണെന്ന് രാജയുടെ പ്രൈവറ്റ് സെക്രട്ടറി ആശീര്‍വാദം ആചാര്യ സിബിഐയോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

കനിമൊഴി രാജയുടെ ക്യാമ്പ് ഓഫീസിലെ നിത്യ സന്ദര്‍ശകയായിരുന്നു. ഇലക്ട്രോണിക് നികേതന്‍ ഓഫീസിലും ഒരിക്കല്‍ കനിമൊഴി സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ദില്ലിയിലെ സൌത്ത് അവന്യൂവിലുള്ള കനിമൊഴിയുടെ വസതിയില്‍ രാജയും സന്ദര്‍ശനം നടത്താറുണ്ടായിരുന്നു-എന്നിങ്ങനെയാണത്രേ ആചാര്യ മൊഴി നല്‍കിയിരിക്കുന്നത്.

ഇരുവരും രാഷ്ട്രീയ കാര്യങ്ങളില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നും പരസ്പരം ടെലഫോണില്‍ സംസാരിക്കുന്നത് സാധാരണമായിരുന്നുവെന്നും മൊഴിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ഡിബി റിയാല്‍റ്റീസില്‍ നിന്ന് 200 കോടി രൂപ കലൈഞ്ജര്‍ ടിവിക്ക് ലഭിച്ചതാണ് ഇപ്പോള്‍ അന്വേഷണ വിധേയമായിരിക്കുന്നത്. ഇത് വായ്പയായി വാങ്ങിയതാണെന്നാണ് കലൈഞ്ജര്‍ ടിവി ഓഫീസ് രേഖകളിലുള്ളത്.

എന്നാല്‍, രാജ കുറഞ്ഞ തുകയ്ക്ക് 2ജി ലൈസന്‍സ് നല്‍കിയതിനുള്ള പ്രതിഫലമായാണ് ഈ തുക കൈമാറിയിരിക്കുന്നത് എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ഡിബി റിയാല്‍റ്റീസുമയി ബന്ധമുള്ള രണ്ടു കമ്പനികളില്‍ നിന്നായി 4000 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുമെന്നും ഇതിനുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും നടപടി രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും സുപ്രീംകോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യക്തമാക്കിയിട്ടുണ്ട്.

English summary
It was jailed former telecom minister A Raja’s private secretary Ashirvatham Acharya’s disclosure that helped the CBI collect crucial eye-witness evidence to nail DMK Rajya Sabha MP Kanimozhi, daughter of Tamil Nadu Chief Minister M Karunanidhi, in the 2G spectrum scam with regard to a payoff of Rs 200 crore given to Kalaignar TV by D B group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X