കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈലറ്റുമാരുടെ സമരം നാലാം ദിവസത്തിലേക്ക്

  • By Ajith Babu
Google Oneindia Malayalam News

Air India
ദില്ലി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എയര്‍ ഇന്ത്യ പൈലറ്റ്മാര്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ യാത്രക്കാര്‍ കൂടുതല്‍ ദുരിതത്തിലായി.

സമരത്തെ തുടര്‍ന്ന് നിരവധി ആഭ്യന്തര-അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി. എയര്‍ ഇന്ത്യയുടെ 18 ശതമാനത്തോളം സര്‍വ്വീസുകള്‍ മാത്രമേ സമരത്തിന്റെ പശ്ചാത്തലത്തില്‍ നടത്താന്‍ കഴിയുന്നുള്ളുവെന്നാണ് റിപ്പോര്‍ട്ട്. സമരത്തേത്തുടര്‍ന്ന് ഇതുവരെ 300 വിമാനങ്ങള്‍ റദ്ദാക്കി. 26.5 കോടി രൂപയുടെ നഷ്ടം ഇതുവരെയുണ്ടെന്നാണു കണക്കുകള്‍. ദിവസേനയുള്ള 320 സര്‍വീസുകളില്‍ 50 എണ്ണം മാത്രമാണ് വെള്ളിയാഴ്ച സര്‍വീസ് നടത്തിയത്. മറ്റു വിമാനക്കമ്പനികളില്‍ നിന്നു പെലറ്റുമാരെ ' വായ്പ' വാങ്ങി സമരത്തെ നേരിടുന്നതിനും കമ്പനി ആലോചിക്കുന്നുണ്ട്.

സമരം അവസാനിപ്പിക്കണമെന്ന മാനേജ്‌മെന്റ് നല്‍കിയ അന്ത്യശാസനത്തിന്റെ കാലാവധി വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അവസാനിച്ചു. ജോലിക്കു ഹാജരായില്ലെങ്കില്‍ പൈലറ്റുമാരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നു മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. പിരിച്ചുവിടുമെന്നുള്ള മുന്നറിയിപ്പും കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധിയും അവഗണിച്ചാണു സമരം തുടരുന്നത്. സമരത്തെ അവശ്യ സേവന നിയമത്തില്‍പ്പെടുത്തി നേരിടുമെന്നും ലോക്കൗട്ടിനേക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം സമരവുമായി ബന്ധപ്പെട്ട് പുറത്താക്കിയ പൈലറ്റുമാരെ തിരിച്ചെടുക്കാതെ ചര്‍ച്ചയില്ലെന്ന് നിലപാടാണ് പൈലറ്റുമാരുടെ സംഘടന സ്വീകരിച്ചിരിക്കുന്നത്. അതിനിടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി സ്വകാര്യ എയര്‍ ലൈന്‍ കമ്പനികള്‍ യാത്രക്കാരെ ചൂഷണം ചെയ്യുകയാണ്.

English summary
Air India on Saturday further reduced its operations to 39 domestic flights out of its regular 320 as the strike by its pilots entered the fourth day inconveniencing passengers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X