കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ പൊതുമാപ്പ് കാലാവധി നീട്ടി

  • By Lakshmi
Google Oneindia Malayalam News

ജിദ്ദ: വിസാ കാലാവധി കഴിഞ്ഞ വിദേശികള്‍ക്ക് ശിക്ഷാ നടപടികള്‍ കൂടാതെ സൗദി വിടുന്നതിനായി പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി സപ്തംബര്‍ പതിന്നാലു വരെ നീട്ടി.

ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം പ്രസ്താവന ഇറക്കി. അനധികൃത താമസം മതിയാക്കി സൗദിയില്‍ നിന്ന് മടങ്ങാന്‍ താത്പര്യമുള്ള ബാക്കിയുള്ളവര്‍ക്ക് കൂടി അതിന് അവസരം ഒരുക്കാന്‍ വേണ്ടിയാണ് ആഭ്യന്തര വകുപ്പ് കാലാവധി നീട്ടിയത്.

അതേസമയം, പൊതുമാപ്പ് തൊഴില്‍നിയമ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥാ നിയമലംഘകര്‍ക്കോ, ഒളിച്ചോട്ടം നടത്തുന്നവര്‍ക്കോ ഉള്ളതല്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവര്‍ അതതു രാജ്യത്തിന്റെ നയതന്ത്ര കാര്യാലയങ്ങള്‍ വഴി രേഖകള്‍ ശരിപ്പെടുത്തി സൗദി വിടാന്‍ ഒരുങ്ങണമെന്നും കാലാവധി കഴിഞ്ഞും തുടരുന്നവര്‍ക്ക് ജയില്‍, പിഴ ശിക്ഷകള്‍ നേരിടേണ്ടി വരുമെന്നും ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് ആവര്‍ത്തിച്ചു.

2010ല്‍ പ്രഖ്യാപിച്ച പൊതു മാപ്പ് ഉപയോഗപ്പെടുത്തി ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് സൗദിയില്‍ നിന്ന് മടങ്ങിയത്.

English summary
The Ministry of Interior announced today the extension of the time of the royal pardon to leave the Kingdom of Saudi Arabia until September 14, 2011 for Overstayers who came to the Kingdom on Hajj, Umrah or Visit Visas, whose Visas expired before September 25, 2010,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X