കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാദനെ കൊന്നത് യുഎസ് നേവി സീല്‍സ്

  • By Ajith Babu
Google Oneindia Malayalam News

Bin Laden
ഇസ്ലാമാബാദ്: പാക് സേനയും യുഎസിന്റെ രഹസ്യാന്വേഷണവിഭാഗമായ സിഐഎയും യുഎസ് നേവി സീല്‍സും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് ബിന്‍ലാദന്‍ വധിയ്ക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഗസ്റ്റിലാണ് ഒമ്പത് വര്‍ഷമായി ഒളിവിലായിരുന്ന ലാദന്‍ എവിടെയാണെന്നുള്ള സൂചനകള്‍ സിഐഎയ്ക്ക് ലഭിച്ചത്.

വിവരം സ്ഥീരികരിയ്ക്കാനും ഇതുവഴി അന്വേഷണം നടക്കുന്നുണ്ടെന്ന കാര്യം പുറത്തുവരാതിരിയ്ക്കാനും സിഐഎ അന്നുമുതല്‍ക്കേ ശ്രദ്ധിച്ചിരുന്നു. അന്വേഷണം പുരോഗമിച്ചപ്പോള്‍ പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്നും 195 കിലോമീറ്റര്‍ അകലെയുള്ള അബോട്ടാബാദിലാണ് ലാദന്റെ ഒളിത്താവളമെന്ന് സിഐഎയ്ക്ക് വ്യക്തമായി.

മിലിട്ടറി ഓപ്പറേഷനുകള്‍ നടത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച നേവി സീല്‍സിനെ പങ്കെടുപ്പിച്ചുകൊണ്ട് സിഐഎ വ്യക്തമായ പ്ലാന്‍ ഇതിനിടെ തയാറാക്കി. ഹെലികോപ്ടറിലൂടെ ഒളിയിടത്തിലെത്തി ആക്രമണം നടത്താനുള്ള പദ്ധതിയാണ് അവര്‍ ആവിഷ്‌ക്കരിച്ചത്.

കരയിലും കടലിലും ആകാശത്തും ഒരുപോലെ ആക്രമണം നടത്താന്‍ കഴിവുള്ളവരാണ് യുഎസിന്റെ നേവി സീല്‍സ്. യുഎസ് നാവികസേനയുടെ പ്രത്യേക യുദ്ധവിഭാഗമായ നേവി സീല്‍സ് അവരുടെ അഭിമാനസ്തംഭമാണ്. അതുകൊണ്ട് തന്നെയാണ് നേവി സീലുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ആക്രമണം ആവിഷ്‌ക്കരിച്ചതും.

ഏപ്രില്‍ 29ന് സിഐഎ ലാദന്റെ ഒളിത്താവളം കൃത്യമായി സിഐഎ കണ്ടെത്തി. ഏപ്രിലിന്റെ അവസാനദിനത്തില്‍ യുഎസിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യത്തിന് പ്രസിഡന്റ് ഒബാമ പച്ചക്കൊടി കാണിച്ചതോടെ സൈനിക ഓപ്പറേഷന് കളമൊരുങ്ങി

മെയ് ഒന്നിന് രാത്രി ഒന്നരയോടെ രണ്ട് ഹെലികോപ്ടറുകളിലായി 25 നേവി സീലുകള്‍ അബോട്ടാബാദിലെ ലാദന്റെ താവളത്തിലെത്തിയത്. പാക് സേനയുമായി നേരത്തെ കാര്യങ്ങള്‍ പങ്കുവെച്ചിരുന്നെങ്കിലും ദൗത്യത്തിലെ നിര്‍ണായകമായ നീക്കം സംബന്ധിച്ചുള്ള പ്രധാനവിവരങ്ങള്‍ പാക് ഗവണ്‍മെന്റിനെ അമേരിക്ക അറിയിച്ചിരുന്നില്ല.

ലാദന്റെ ഒളിത്താവളത്തില്‍ 40 മിനിറ്റ് നീണ്ട മിലിട്ടറി ഓപ്പറേഷനാണ് നടന്നത്. റൈഫിളുകളും മെഷീന്‍ ഗണ്ണുകളും കൊണ്ട് കമാന്‍ഡോകള്‍ നടത്തിയ ആക്രമണത്തെ ചെറുക്കാന്‍ ദുര്‍ബലമായെങ്കിലും ലാദനും കൂട്ടരും ശ്രമിച്ചു. ഒടുവില്‍ തലയ്ക്ക് വെടിയേറ്റ് ലാദന്‍ കൊല്ലപ്പെട്ടുവെന്നാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഓപ്പറേഷനില്‍ ഒരു ഹെലികോപ്ടറിന് കേടുപറ്റി. എന്നാല്‍, യുഎസ് സൈനികര്‍ക്ക് ആര്‍ക്കും പരുക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല.

ലാദന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍ ലാദനും മറ്റ് മൂന്ന് പുരുഷന്‍മാരും ഒരു വനിതയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൊരാള്‍ ലാദന്റെ മൂത്ത മകനാണെന്നും സൂചനയുണ്ട്. ലാദന്റെ രണ്ട് ഭാര്യമാരെയും മക്കളെയും നാല് അനുയായികളെയും യുഎസ് സൈന്യം അറസ്റ്റ് ചെയ്തു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

English summary
The operation to kill Al Qaeda chief Osama bin Laden was carried out in Pakistan jointly by the US Navy Seals and America's Central Intelligence Agency (CIA)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X