ചോരക്കുഞ്ഞിനെ അമ്മ അരലക്ഷത്തിന് വിറ്റു
വര്‍ക്കല: ഒന്നരയാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ അരലക്ഷം രൂപയ്ക്ക് വിറ്റു. വര്‍ക്കല വെണ്‍കുളം സ്വദേശിനി സുനിത (45) ആണ് കുഞ്ഞിനെ വിറ്റത്. ഇവരെ പൊലീസ് അറസ്റ്റുചെയ്തു.
കൊല്ലം മയ്യനാട് സ്വദേശിനി സന്ധ്യയ്ക്കാണ് സുനിത തന്റെ പെണ്‍കുഞ്ഞിനെ വിറ്റത്. അവിഹിത ഗര്‍ഭം ധരിച്ച സുനിത ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രസവിച്ചത്. അവിടെ വച്ചുതന്നെ ഇടനിലക്കാരനായ ശ്രീജിത്ത് എന്നയാള്‍ക്ക് കുഞ്ഞിനെ വില്ക്കാനുള്ള ഇടപാടുകള്‍ ഉറപ്പിച്ചു.
ആശുപത്രി ചെലവുകള്‍ക്കായി 30,000 രൂപയും കൈയില്‍ 20,000 രൂപയുമായി അരലക്ഷം നല്‍കാമെന്ന് ഇയാള്‍ ഉറപ്പ് നല്‍കി. സുനിതയ്ക്ക് ആദ്യഭര്‍ത്താവില്‍ 14, 16 വയസ് പ്രായമുള്ള രണ്ട് മക്കളുണ്ട്. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചതാണ്.
അയല്‍വാസിയായ കണ്ണന്‍ എന്ന ഇരുപതുകാരനുമായി സുനിത പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വിറ്റ കുഞ്ഞ് ഇയാളുടെതാണെന്നാണ് സൂചന. സുനിത കുഞ്ഞിനെ വിറ്റുവെന്ന സംശയത്തില്‍ നാട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. സുനിതയ്‌ക്കൊപ്പം ഇടനിലക്കാരനെയും കുഞ്ഞിനെ വാങ്ങിയ സന്ധ്യയെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.












Click it and Unblock the Notifications