Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടാസിന് ആഡംബര കാര്‍; പാര്‍ട്ടിയില്‍ വിവാദം

കണ്ണൂര്‍: കൈരളി ചാനല്‍ വിട്ട് ഏഷ്യാനെറ്റില്‍ ചേക്കേറിയ ജേര്‍ണലിസ്റ്റ് ജോണ്‍ ബ്രിട്ടാസിന് ആഡംബര കാര്‍ സമ്മാനം നല്‍കിയതുമായി ബന്ധപ്പെട്ട് കൈരളി ചാനലിലും സിപിഎമ്മിലും വിവാദം പുകയുന്നു.

12ലക്ഷം രൂപ വിലവരുന്ന കാറാണ് ബ്രിട്ടാസിന് സമ്മാനമായി നല്‍കിയത്. ഇതിനെതിരെ ജീവനക്കാരുടെ യോഗത്തിലും സിപിഎം ബ്രാഞ്ച് യോഗത്തിലും വിമര്‍ശനമുയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്നു ജില്ലാബ്യൂറോകള്‍ക്കു സ്വന്തമായി വാഹനമില്ലാതിരിക്കുമ്പോള്‍ നടത്തിയ സമ്മാനദാനം ജീവനക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്‌.

ആഗോള മാധ്യമകുത്തകയായ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ തലപ്പത്ത് നിയമിതനാവുന്ന ബ്രിട്ടാസിന് പാവപ്പെട്ടവരില്‍നിന്നും പിരിച്ചെടുത്ത ഓഹരിമൂലധനം ഉപയോഗിച്ച് ആഡംബരകാര്‍ സമ്മാനം നല്‍കുന്നത് ശരിയല്ലെന്ന വാദമാണ് യോഗത്തിലുയര്‍ന്നത്.

എന്നാല്‍ യോഗത്തില്‍ സംബന്ധിച്ച സിപിഎം കേന്ദ്രകമ്മിറ്റി അംഗവും കൈരളി ഡയറക്ടറുമായ എ.വിജയരാഘവന്‍ ഇതുമായി സംബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയൊന്നും പറഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.

സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത ജോണ്‍ ബ്രിട്ടാസിനുള്ള യാത്രയയപ്പ് യോഗത്തിന് മുമ്പാണ് ജീവനക്കാരുടെ യോഗവും ബ്രാഞ്ച് യോഗവും ചേര്‍ന്നത്.

കൈരളി വാര്‍ത്താവിഭാഗത്തിന്റെ തലവനായി ഇപ്പോള്‍ നിയമിക്കപ്പെട്ട എന്‍.പി. ചന്ദ്രശേഖരന്‍ നേരത്തേ അവതരിപ്പിച്ചിരുന്ന 'അഴിച്ചുപണി' എന്ന പരിപാടി നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിര്‍ത്തിയതിനെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ടെന്നാണ് അറിയുന്നത്.

മര്‍ഡോക്കിന്റെ ചാനലില്‍ ബ്രിട്ടാസ് ചേക്കേറുന്നതിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് മര്‍ഡോക്കിനെയടക്കം വിമര്‍ശിച്ചിരുന്ന പരിപാടി നിര്‍ത്തലാക്കിയതെന്നാണ് വിമര്‍ശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+