ലാദന്‍: മൃതദേഹത്തിന്റെ ചിത്രം പുറത്തുവിട്ടേയ്ക്കും

കൊല്ലപ്പെട്ട ലാദന്റെ ചിത്രമെന്ന നിലയില്‍ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റിലൂടെ പ്രചരിച്ച ചിത്രം വ്യാജമാണെന്നു തെളിഞ്ഞതിനേത്തുടര്‍ന്ന് ലാദന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നുവരെയുള്ള ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.
ഒസാമയെ അമേരിക്കയ്ക്കു കീഴടക്കാന്‍ കഴിഞ്ഞില്ലെന്ന വാദം തെറ്റാണെന്നു തെളിയിക്കാന്‍ ഞങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നതു ചെയ്‌തേ പറ്റൂ. അതിനാല്‍ ലാദനെ കൊലപ്പെടുത്തിയ സൈനിക നടപടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നതിനേക്കുറിച്ച് ആലോചിക്കുകയാണ്. അതില്‍ ചിത്രങ്ങളും ഉള്‍പ്പെട്ടേക്കാം- അമേരിക്കന്‍ ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ് ജോണ്‍ ബ്രണ്ണന്‍ പറഞ്ഞു.
ചിത്രങ്ങള്‍ പുറത്തുവിടുന്നത് അല്‍ക്വയ്ദ നേതാവ് കൊല്ലപ്പെട്ടുവെന്നതിനെ സ്ഥിരീകരിക്കുമെന്ന് അമേരിക്കന്‍ നിയമജ്ഞര്‍ നല്‍കിയ ഉപദേശത്തിനു പിന്നാലെയാണു ജോണ്‍ ബ്രണ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ആഭ്യന്തര സുരക്ഷാ കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് ലിബര്‍മാനും ചിത്രം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്റെ എഡിറ്റ് ചെയ്ത വീഡിയോ ടേപ്പും ലാദന്റെ മൃതശരീരത്തില്‍ നടത്തിയ ഡിഎന്‍എ പരിശോധനാഫലവും പുറത്തുവിടണമെന്നു സെനറ്റര്‍ സൂസന്‍ കോളിന്‍സും ആവശ്യപ്പെട്ടു.
ലാദന്റെ മൃതദേഹത്തിന്റെ ചിത്രം ഭയാനകമായതിനാലാണ് അത് പുറത്തുവിടേണ്ടെന്ന് നേരത്തേ തീരുമാനിച്ചതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വിശദീകരിക്കുന്നു.












Click it and Unblock the Notifications