ലാദന്‍ വധം ഒബാമ തല്‍സമയം കണ്ടു

ലാദനെ വധിക്കുന്നതിനുള്ള ഓപ്പറേഷന്‍ ജെറോമിനോയില്‍ പങ്കെടുത്ത യു.എസ്. നേവി സീലുകളുടെ ഹെല്‍മെറ്റില്‍ ഘടിപ്പിച്ചിരുന്ന വീഡിയോ കാമറ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ സാറ്റലൈറ്റ് വഴിയാണ് ഒബാമയുടെ ഓഫീസിലെ ടിവിയില്‍ തല്‍സമയം തെളിഞ്ഞത്.
സൈനികരുടെ വെടിയുണ്ട ഒബാമയുടെ ഇടതുകണ്ണില്‍ തുളഞ്ഞുകയറുന്നത്. പിന്നീട് മരണം ഉറപ്പാക്കാനായി സൈനികന്‍ ഒസാമ ബിന്‍ ലാദന്റെ നെഞ്ചിലേക്ക് ഒരിക്കല്‍ക്കൂടി വെടിയുണ്ട പായിച്ചതുമെല്ലാം ആശ്വാസത്തോടെയും അതിലേറെ ആഹ്ലാദത്തോടെയുമാണ് ഒബാമയുടെ കൂട്ടരും കണ്ടത്.
ലാദന്റെ മനുഷ്യകവചമായി ഉപയോഗിച്ചിരുന്ന ഭാര്യമാരില്‍ ഒരാളും ലാദന്റെ മകനും ഉള്‍പ്പെടെ നാലു പേര്‍ വെടിയേറ്റു വീഴുന്ന രംഗങ്ങളും വീഡിയോയില്‍ ഉണ്ടായിരുന്നു. ലാദനെ വകവരുത്തിയ 'ഓപ്പറേഷന്‍ ജറോനിമ' എന്ന സൈനികനടപടി ഒബാമയുടെ പ്രസിഡന്റ് ജീവിതത്തിലെ ഏറ്റവും സമ്മര്‍ദമേറിയ 72 മണിക്കൂറുകളായിരുന്നു.
ഈ സമ്മര്‍ദ്ദവും പേറി ഒബാമ അമേരിക്കയില്‍ വീശിയ ചുഴലിക്കാറ്റില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ഒരു കോളജില്‍ നടന്ന ചടങ്ങില്‍ പ്രസംഗിക്കുകയും ചെയ്തു.
ലാദനെ വേട്ടയാടാനുള്ള സൈനികനടപടിക്ക് ഏപ്രില്‍ 29ന് വെള്ളിയാഴ്ചയാണ് ഒബാമ അനുമതി നല്‍കിയത്. ഇതിനു ശേഷം ഭാര്യക്കും മക്കള്‍ക്കുമൊപ്പം വൈറ്റ് ഹൗസ് വിട്ട് രണ്ടു സംസ്ഥാനങ്ങളിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം.
പാകിസ്താനില്‍ ലാദന്‍ ഒളിച്ചു താമസിക്കുന്ന കെട്ടിടം സ്‌റ്റെല്‍ത്ത് ബോംബിട്ടു തകര്‍ത്തുകളയാന്‍ നാലുമാസം മുമ്പു സൈന്യം പദ്ധതി തയാറാക്കിയെങ്കിലും ഒബാമ അനുമതിനല്‍കിയിരുന്നില്ല. ലാദന്റെ മരണം ഉറപ്പാക്കാന്‍ ഡിഎന്‍എ തെളിവു കിട്ടില്ലെന്നതു കൊണ്ടാണു ഈ ഉദ്യമത്തെ ഒബാമ എതിര്‍ത്തത്.












Click it and Unblock the Notifications