എന്‍എസ്എസ് ഓഫീസുകള്‍ക്കുനേരെ ആക്രമണം തുടരുന്നു
കൊച്ചി: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരായ എന്‍എസ്എസ് ആക്ടിങ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവന വന്ന് രണ്ടാം ദിവസവും വിവിധയിടങ്ങളില്‍ എന്‍എസ്എസ് കരയോഗം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു.
പുന്നപ്ര, കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം എന്നിവിടങ്ങളിലുള്ള കരയോഗം ഓഫീസുകള്‍ക്കുനേരെയാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്. ആലപ്പുഴയിലെ പുന്നപ്ര കളിത്തട്ടിന് സമീപമുള്ള 1509ാം നമ്പര്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. രാവിലെ ജീവനക്കാര്‍ ഓഫീസിലെത്തിയപ്പോഴാണ് ചില്ലുകള്‍ തകര്‍ന്നനിലയില്‍ കണ്ടത്.
സുകുമാരന്‍ നായര്‍ക്കെതിരായ പോസ്റ്ററുകളും സമീപത്ത് പതിച്ചിട്ടുണ്ട്. സംഭവത്തില്‍ പുന്നപ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലയിലെതന്നെ ചെറുവാരാണം, ചാരമംഗലം, മുഹമ്മ എന്നിവിടങ്ങളിലെ കരയോഗം ഓഫീസുകള്‍ ബുധനാഴ്ച ആക്രമിക്കപ്പെട്ടിരുന്നു.
കാസര്‍കോട് ഹൊസ്ദുര്‍ഗ് താലൂക്ക് എന്‍എസ്എസ് കരയോഗം ഓഫിസിനു നേരെയും വ്യാഴാഴ്ച പുലര്‍ച്ചയോടെ കല്ലേറുണ്ടായി. ജനല്‍ചില്ലുകള്‍ തകര്‍ന്നു. എന്‍എസ്എസിന്റെ വിഎസ് വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ഇവിടെയും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. സി.പി.എമ്മില്‍ വി.എസ്.പക്ഷത്തിനു ശക്തമായ വേരോട്ടമുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നത്.
വി.എസ്.അച്യുതാനന്ദന്‍ വീണ്ടും മുഖ്യമന്ത്രിയാകുന്നതു തടയാനാണ് എന്‍.എസ്.എസ്.സമദൂര സിദ്ധാന്തത്തില്‍ നിന്നു അല്പം മാറ്റം വരുത്തിയതെന്ന സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവന വിവാദമായിരുന്നു.












Click it and Unblock the Notifications