Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗഗുരു കാമുകിയെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചു

ബാംഗ്ലൂര്‍: യോഗാചാര്യന്‍ ഇസ്രയേലുകാരിയായ കാമുകിയെ കൊന്ന് മൃതദേഹം മൂന്നാഴ്ച വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മുപ്പത്തിയഞ്ചുകാരനായ ലോകേഷ് ചന്ദ്രദാസ് എന്ന യോഗഗുരുവാണ് കൊലപാതകം നടത്തിയത്. ഇയാള്‍ പിന്നീട് പൊലീസില്‍ കീഴടങ്ങി.

തമര്‍ ഫാറാ ഏബ്രഹാം (30) എന്ന ഇസ്രേലി യുവതിയെ ഏപ്രില്‍ 15നു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗുബ്ബാലാലയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ പതിനൊന്നാം നിലയിലെ ഫഌറ്റില്‍ വലിയ റെഫ്രിജറേറ്ററില്‍ വച്ചുവെന്ന് ലോകേഷ് പോലീസിനു മുന്നില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ലോകേഷ് പോലീസ് കമ്മിഷണര്‍ ജെ. പ്രകാശ് മിര്‍ജിക്കു മുന്നില്‍ ഹാജരായത്. ഇയാള്‍വിവാഹിതനാണ്.

വഴക്കിനെത്തുടര്‍ന്ന് കട്ടിയുള്ള പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് തമറിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നു ലോകേഷ് മൊഴി നല്‍കി. തമറിന്റെ മൃതദേഹം അപ്പാര്‍ട്ട്‌മെന്റില്‍നിന്നു പൊലീസ് കണ്ടെടുത്തു. ഋഷികേശില്‍ 2007ല്‍ നടന്ന ഒരു യോഗാക്യാമ്പില്‍ വച്ചാണത്രേ ഇവര്‍ കണ്ടുമുട്ടിയത്. അന്നുമുതല്‍ തന്നെ തങ്ങള്‍ തമ്മില്‍ പ്രമയത്തിലായെന്നും ലോകേഷ് പറഞ്ഞു.

എന്നാല്‍ പിന്നീട് ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ലോകേഷ് മാര്‍ച്ച് 31ന് ഈ വിവരം തമിറിനോടു പറഞ്ഞു. ഇക്കാര്യം സംസാരിക്കാനായി ഏപ്രില്‍ 15നു അപ്പാര്‍ട്ട്‌മെന്റിലെത്തിയ തമറും ലോകേഷും തമ്മില്‍ വഴക്കുണ്ടായി. തടസം പിടിക്കാന്‍ ശ്രമിച്ച ലോകേഷിന്റെ ഭാര്യ ജ്യോതിയെ തമര്‍ ആക്രമിക്കുകയും ചെയ്തു.

സംഭവത്തില്‍ കോപാകുലനായ ലോകേഷ് ഭാര്യയേയും കുഞ്ഞിനേയും മുറിയില്‍ പൂട്ടിയിട്ടശേഷം പ്ലാസ്റ്റിക് പൈപ്പുകൊണ്ട് തമറിന്റെ തലയ്ക്കടിക്കുകയായിരുന്നു. മൃതദേഹം മറ്റൊരു മുറിയില്‍ ഒളിപ്പിച്ച ലോകേഷ് ജ്യോതിയേയും കുഞ്ഞിനേയും അവരുടെ വീട്ടിലേക്ക് അയച്ചു.

തുടര്‍ന്ന് ഒരു വലിയ റെഫ്രിജറേറ്റര്‍ വാങ്ങി മൃതദേഹം അതില്‍ സൂക്ഷിക്കുകയായിരുന്നു. കുറ്റബോധം അനുദിനം അലട്ടിയതിനെ തുടര്‍ന്നു കൊലപാതകവിവരം ഭാര്യയോട് ഏറ്റുപറഞ്ഞു. ജ്യോതിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ലോകേഷ് ഒടുവില്‍ പോലീസിനു കീഴടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+