Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ കേസ്: വിധിയ്ക്ക് സ്‌റ്റേ

Babri Masjid
ലഖ്‌നൊ: അയോധ്യ കേസില്‍ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള ഉത്തരവ് വിചിത്രമാണെന്ന് സുപ്രീം കോടതി പറഞ്ഞു. 1993ലെ സ്ഥിതി തുടരാമെന്നും സുപ്രീം കോടതി ഉത്തരവില്‍പറഞ്ഞു. തര്‍ക്കത്തിലായ ഭൂമി വിഭജിച്ച് നല്‍കാമെന്ന തീരുമാനം ഹൈക്കോടതിക്ക് സ്വയം എങ്ങനെ കൈക്കൊള്ളാനാകും. ആരും ചോദിക്കാത്ത ആവശ്യത്തിനുമേല്‍ അലഹാബാദ് ഹൈക്കോടതി ഒരു ഇളവു നല്‍കുന്നതു പോലെ വിധിക്കുകയായിരുന്നു.

തര്‍ക്കത്തിലായ ഭൂമി വിഭജിക്കാനുള്ള തീരുമാനം വ്യവഹാരങ്ങളുടെ ഒരു കീര്‍ത്തനം തന്നെ തുറന്നുവിട്ടു സുപ്രീംകോടതി നിരീക്ഷിച്ചു.1993 ലെ സ്ഥിതി തുടരണം. തര്‍ക്കപ്രദേശത്തിനു സമീപത്തെ 67 ഏക്കറില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തരുത്- സുപ്രീംകോടതി നിര്‍ദ്ദേശത്തില്‍ പറയുന്നു.

അയോദ്ധ്യയിലെ തര്‍ക്കഭൂമി വിഭജിക്കാനുള്ള തീരുമാനത്തെ വിചിത്രമെന്നും, അത്ഭുതകരമെന്നുമാണ് ജസ്റ്റീസുമാരായ അഫ്താബ് ആലം, ആര്‍.എം. ലോധ എന്നിവര്‍ വിശേഷിപ്പിച്ചത്. അയോദ്ധ്യയിലെ തര്‍ക്ക ഭൂമി വിഭജിക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടിരുന്നുവോയെന്നും സുപ്രീംകോടതി ആരാഞ്ഞു.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഹിന്ദു, മുസ്‌ളിം സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. 2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്‌ളിങ്ങള്‍ക്കും നിര്‍മോഹി അഖാരയ്ക്കുമായി വിഭജിച്ചു നല്‍കാനാണ് 2010 സെപ്തംബര്‍ 30ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.

വിധിയില്‍ അതൃപ്തരായ നിര്‍മോഹി അഖാര, അഖില ഭാരത ഹിന്ദുമഹാസഭ, ജമായിത്ത് ഉലമ ഇഹിന്ദ്, സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവയും ഭഗവാന്‍ റാം വിരാജ്മാന്‍ എന്ന വ്യക്തിയുമാണ് അപ്പീല്‍ ഹര്‍ജികള്‍ നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+