ഇന്ദുവിന്റെ മരണം: ആലുവയില്‍ വീണ്ടും തെളിവെടുപ്പ്
ആലുവ: കോഴിക്കോട് എന്‍ഐടി. ഗവേഷണ വിദ്യാര്‍ഥിനി ഇന്ദുവിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഞായറാഴ്ചയും ആലുവയിലെത്തി അന്വേഷണം നടത്തി.
ആലുവ റെയില്‍വേ പാലത്തിലും പരിസരത്തുമാണ് ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
ഇന്ദുവിന്റെ ജഡം കണ്ടെത്തിയ ആലുവ ചെങ്ങമനാട് ചുങ്കം കൊഴിക്കകടവ് ഭാഗത്തും ട്രെയിനില്‍ നിന്നും ഇന്ദുവിന്റെ ജഡം കണ്ടെന്നു പറയുന്ന ആലുവ തുരുത്ത് റെയില്‍പാലത്തിന്റെ അടുത്തുമെത്തി സംഘം തെളിവുകള്‍ ശേഖരിച്ചതായി അറിയുന്നു.
ഇന്ദു തീവണ്ടിയില്‍ നിന്ന് പുഴയിലേക്ക് വീഴുന്നത് കണ്ടുവെന്ന് നേരത്തെ റെയില്‍വേ പോലീസിന് മൊഴി നല്‍കിയിരുന്ന രണ്ട് മണല്‍ തൊഴിലാളികളെ ആലുവയിലെ അന്വേഷണത്തിന്റെ ഭാഗമായി എസ്പി ചോദ്യം ചെയ്തിട്ടുണ്ട്.
ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തിയ ആലുവ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും അന്വേഷണം തുടരുമെന്നാണ് അറിയുന്നത്.
ഇന്ദുവിന്റെ കൂടെ തീവണ്ടിയില്‍ യാത്ര ചെയ്ത എന്‍ഐടി അധ്യാപകനായ സുഭാഷിനെ ശനിയാഴ്ച ആലുവ പോലീസ് ക്ലബ്ബിലെത്തിച്ച് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതായും സൂചനയുണ്ട്.
സുഭാഷ് പഠിച്ചുവച്ച രീതിയിലിലുള്ള മൊഴികളാണ് നല്‍കുന്നതെന്ന് പൊലീസ് പറയുന്നുണ്ട്. അതിനാല്‍ത്തന്നെ സത്യമറിയാന്‍ ഇയാള്‍ക്ക് പോളിഗ്രാഫ് പരിശോധന നടത്താന്‍ പൊലീസ് ശക്തമായ നീക്കം നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.












Click it and Unblock the Notifications