സ്‌പെയിനില്‍ ഭൂചലനം; 10 മരണം

സ്‌പെയിനില്‍ നാലു പതിറ്റാണ്ടിനിടെയുണ്ടാവുന്നു ഏറ്റവും ശക്തമായ ഭൂചനലമാണിത്. ചലനത്തില്‍ ചില വീടുകള്‍ പാടേ തകര്‍ന്നിട്ടുണ്ട്. പള്ളികള്‍ക്കും കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ചലനത്തെത്തുടര്‍ന്ന് പരിഭ്രാന്തരായി വീടുവിട്ടോടിയ ആളുകള്‍ പലരും തെരുവില്‍ത്തന്നെ കഴിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
റിക്ടര്‍ സ്‌കെയിലില്‍ 4.4തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിനു തൊട്ടുപിന്നാലെ ഉണ്ടായ ശക്തമായ തുടര്‍ ചലനം രണ്ടു മണിക്കൂറോളം നീണ്ടു.
ഏകദേശം 90,000 ആണു ലോര്‍സയിലെ ജനസംഖ്യ. ഇതില്‍, പതിനായിരത്തോളം പേരെ ഭൂചലനം ബാധിച്ചുവെന്നാണു വിവരം. ഒട്ടേറെ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരുമെന്നാണു സൂചന.












Click it and Unblock the Notifications