ദില്ലി:തിരഞ്ഞെടുപ്പ് കഴിഞ്ഞു, പെട്രോള്‍ വില അഞ്ച് രൂപ കൂട്ടുന്നു. ഇത് പുതിയ കാര്യമല്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍ വില കൂട്ടുമെന്ന് നേരത്തേ തന്നെ പെട്രോള്‍ കമ്പനികള്‍ പറഞ്ഞിരുന്നു. മേയ് 14 ശനിയാഴ്ച രാത്രി 12 മണിമുതലാണ് പെട്രോള്‍ വില കൂട്ടുന്നത്.
ഈ അറിയിപ്പ് പുറത്ത് വന്നതുമുതല്‍ പല പെട്രോള്‍ പമ്പുകളും പെട്രോള്‍ വില്പന നിറുത്തി വച്ചു. ടാങ്കില്‍ കിടക്കുന്ന പെട്രോളിന് കൂടുതല്‍ വില നേടുക എന്ന ലക്ഷ്യത്തോടെയാണിത്. അഞ്ചുരൂപ പെട്രോളിന് ഒറ്റയടിയ്ക്ക് അഞ്ച് രൂപ കൂട്ടുന്നത് ഇത് ആദ്യമാണ്. വരും ദിവസങ്ങളില്‍ ഇതിന് ചെറിയ തോതില്‍ കുറവുണ്ടാവുമോയെന്ന് കണ്ടറിയേണ്ടിയിരിയ്ക്കുന്നു.
ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളാണ് ലിറ്ററിന് 4.99 രൂപ മുതല്‍ 5.01 വര്‍ദ്ധിപ്പിക്കുന്നത്.
ലിറ്ററിന് അന്താരാഷ്ട്ര വിപണിയില്‍ 9 രൂപ മുതല്‍ പത്ത് രൂപയുടെ വരെ വര്‍ദ്ധനവാണ് അടുത്തകാലത്തുണ്ടായത്. എന്നാല്‍ ഇന്ത്യയില്‍ ഇതിന്റെ പകുതി വര്‍ദ്ധനവ് മാത്രമാണ് നടപ്പാക്കുന്നതെന്ന് കമ്പനികള്‍ വ്യക്തമാക്കി.
In the steepest hike ever, state-owned oil companies have increased petrol price by about Rs. 5 per litre with effect from midnight tonight. The increase in petrol price, which the oil firms had been holding since January even though crude oil had touched a two-and-a-half-year high, came a day after election results of five state assemblies were announced. IndianOil, Bharat Petroleum and Hindustan Petroleum will hike rates between Rs. 4.99 and Rs. 5.01 per litre in Delhi with effect from midnight tonight.