Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഐ നേതാവ് റഹ്മത്തുള്ള ലീഗിലേയ്ക്ക്

Rahmathullah
മലപ്പുറം: സിപിഐ ദേശീയ കൗണ്‍സില്‍ അംഗം അഡ്വക്കേറ്റ് എം. റഹ്മത്തുള്ള പാര്‍ട്ടി വിട്ട് മുസ്‌ലീം ലീഗില്‍ ചേരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പാണക്കാട് ഹൈദരലിശിഹാബ് തങ്ങളില്‍ നിന്ന് റഹ്മത്തുള്ള ലീഗ് അംഗത്വം സ്വീകരിക്കുമെന്നാണു സൂചന.

ഏറനാട് മണ്ഡലത്തില്‍ മത്സരിച്ച സിപിഐ സ്ഥാനാര്‍ഥി ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തില്‍ റഹ്മത്തുള്ളയ്‌ക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി വരും മുമ്പ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് മുസ്‌ലിം ലീഗില്‍ ചേരാന്‍ റഹ്മത്തുള്ള തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഏറനാട്ട് മത്സരിച്ച സിപിഐ സ്ഥാനാര്‍ഥി 2700 വോട്ടുകള്‍ മാത്രം നേടിയത് വന്‍ വിവാദമാണ് സിപിഐയിലുണ്ടാക്കിയത്. പ്രാദേശിക പ്രവര്‍ത്തകര്‍ക്കിടയില്‍ ഇതേച്ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ക്കിടെ സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലും ഈ വിഷയം ചര്‍ച്ച ചെയ്തതായാണ് സൂചന. ഇക്കാര്യത്തില്‍ റഹ്മത്തുള്ളയോട് പാര്‍ട്ടി വിശദീകരണം ചോദിച്ചതായും സൂചനയുണ്ട്.

ഏറനാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടപ്പോള്‍ സ്വതന്ത്രസ്ഥാനാര്‍ഥി രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. പ്രചാരണം തുടങ്ങിയതുമുതല്‍ ഏറനാട് മണ്ഡലത്തിലെ ഇടതുപക്ഷത്തെ നല്ലൊരുവിഭാഗം ആളുകള്‍ സ്വതന്ത്രനൊപ്പമായിരുന്നു.

സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായ റഹ്മത്തുള്ള പാര്‍ട്ടി സ്ഥാനാര്‍ഥിയായി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഹൗസിങ് ബോര്‍ഡ് ചെയര്‍മാനും സിപിഐയുടെ മലബാര്‍ മേഖലയിലെ നേതാവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+