Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയ്ക്കും ജയലക്ഷ്മിയ്ക്കും സാധ്യത

ദില്ലി: അവസാനമണിക്കൂറുകളില്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. കോണ്‍ഗ്രസ് മന്ത്രിമാരുടെ പട്ടികയില്‍ ഉണ്ടാവില്ലെന്ന് കരുതിയിരുന്ന കെ മുരളീധരന്‍ മന്ത്രിയായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒപ്പം തന്നെ മാനന്തവാടിയില്‍ നിന്നും ജയിച്ച പികെ ജയലക്ഷ്മിയും മന്ത്രിപ്പട്ടികയില്‍ ഇടംപിടിച്ചേയ്ക്കുമെന്ന് ശക്തമായ സൂചനകളുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദില്ലിയ്ക്ക് കൊണ്ടുപോയ കരടുപട്ടിയില്‍ മുരളിയും ജയലക്ഷ്മിയും ഇടംപിടിച്ചിരുന്നില്ല. സംസ്ഥാനഘടത്തിന് ഇവരെ മന്ത്രി മാരാക്കാന്‍ താല്‍പര്യമില്ലാത്തതായിരുന്നു ഇതിന് കാരണം. എന്നാല്‍ കേന്ദ്രമന്ത്രി വയലാര്‍ രവി മുരളീധരന് വേണ്ടി ശക്തമായ നിലപാടെടുക്കുന്നുവെന്നാണ് അറിയുന്നത്.

എകെ ആന്റണി, വയലാര്‍ രവി എന്നിവരുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. വെള്ളിയാഴ്ചതന്നെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെയും ഉമ്മന്‍ചാണ്ടി കാണും.

മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം വേണമെന്ന കാര്യത്തില്‍ സോണിയ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ജയലക്ഷ്മി പട്ടികയില്‍ ഇടം പിടിക്കുക തന്നെ ചെയ്യും. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിയാവണമെന്ന് ഹൈക്കമാന്റ് ആഗ്രഹം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഏറെനാള്‍ പാര്‍ട്ടിക്ക് പുറത്തുനിന്ന മുരളീധരന്‍ മടങ്ങിവന്ന ഉടനെ തന്നെ മന്ത്രിസ്ഥാനം നല്‍കി സ്വീകരികേണ്ട എന്ന നിലപാടിലായിരുന്നു ഭൂരിപക്ഷം സംസ്ഥാനനേതാക്കളും. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച മുരളീധരന്‍ ഇതാദ്യമായാണ് നിയമസഭയില്‍ എത്തുന്നത്. പക്ഷേ മുരളിയെ മന്ത്രിയാക്കണമെന്ന് ശക്തമായി വാദിക്കുന്ന ചില നേതാക്കളുണ്ട്. എന്തായാലും വെള്ളിയാഴ്ച കോണ്‍ഗ്രസ് മന്ത്രിമാരാരൊക്കെയെന്നകാര്യത്തില്‍ പ്രഖ്യാപനമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+