Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാദനെ ഒറ്റിയത് ഇളയ ഭാര്യ?

Osama Bin Laden
ലണ്ടന്‍: യമന്‍കാരിയായ ഭാര്യവഴിയാണ് അല്‍ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ അമേരിക്ക കുരുക്കിയതെന്ന് റിപ്പോര്‍ട്ട്. പാകിസ്താന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിരിക്കുന്നത്.

ഏറ്റവും അവസാനം ലാദന്‍ വിവാഹം ചെയ്ത യെമനില്‍ നിന്നുള്ള 28കാരി അമല്‍ ആണ് ലാദനെ ചതിച്ചതെന്നാണ് ലാദന്റെ മറ്റുഭാര്യമാര്‍ വിശ്വസിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലാദന്‍ കഴിഞ്ഞിരുന്ന അബോട്ടാബിദിലെ വസതി കൃത്യമായി അമേരിക്ക തിരിച്ചറിഞ്ഞതിന് പിന്നില്‍ ഒരു ചതിയുടെ ലാഞ്ചനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പലതും പറയുന്നത്.

അമേരിക്കന്‍ ഭടന്മാരെ ലാദന്റെ മുറിവരെ കൊണ്ടെത്തിച്ച് ആരുടേയോ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശമാകാന്‍ സാധ്യതയുണ്ടെന്നാണ് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒന്നുകില്‍ അമല്‍ എല്ലാവിവരങ്ങളും പുറത്തേയ്ക്ക് നല്‍കിയിരുന്നു, അല്ലെങ്കില്‍ സൈനികരെ അകത്തേയ്ക്ക് നയിച്ചു ഈ രണ്ടു സാധ്യതകളിലാണ് ലാദന്റെ മറ്റുഭാര്യമാര്‍ വിശ്വസിക്കുന്നത്.

ഇന്റലിജന്‍സ് മേഖലയില്‍ വര്‍ഷങ്ങളായി പരിചയമുള്ള തന്റെ നിരീക്ഷണത്തില്‍ അബോട്ടാബദിലെ വസതിയില്‍ നിന്നുതന്നെ അമേരിക്കയില്‍ കൃത്യമായ വിവരങ്ങള്‍ എത്തിയിരുന്നുവെന്നുവേണം കരുതാന്‍ എന്നാണ് റഹ്മാന്‍ മാലിക് പറയുന്നത്. അങ്ങനെ കൃത്യമായി വിവരം ലഭിച്ചിരുന്നില്ലെങ്കില്‍ വസതിയില്‍ ലാദന്റെ മുറിയില്‍ത്തന്നെയെത്താന്‍ ഭടന്മാര്‍ക്ക് കഴിയുമായിരുന്നില്ലെന്നും മാലിക്ക് പറയുന്നു.

28 കാരിയായ അമലില്‍ ലാദന് ഇരട്ടക്കുട്ടികളുണ്ടെന്നാണ് സൂചന. ലാദനെ സന്ദര്‍ശിക്കാനെത്തിയ താലിബാന്‍ കമ്മാന്‍ഡര്‍മാരും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ് . അബോട്ടബാദ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരുടെ നേരെയും പാകിസ്താന്റെ സംശയങ്ങള്‍ ഉയരുന്നുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+