യുവാക്കളുടെ സ്വകാര്യഭാഗത്ത് മണ്ണെണ്ണയൊഴിച്ചു
ഗോപാല്‍ഗഞ്ച്: പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പേരില്‍ നാലു യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച എല്‍എല്‍എയുള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി. ബീഹാറിലെ ഭരണകക്ഷി എംഎല്‍എയായ രാംസേവക് സിങും ഇയാളുടെ സഹോദരനും മറ്റ് മൂന്ന് യുവാക്കളുമാണ് അറസ്റ്റിലായിരിക്കുന്നത്.
നാലു യുവാക്കളെ മര്‍ദ്ദിയ്ക്കുകയും ഇവരുടെ മലദ്വാരത്തില്‍ മണ്ണെണ്ണയൊഴിയ്ക്കുകയും ചെയ്തുവെന്നതാണ് എംഎല്‍എയ്ക്കു കൂട്ടാളികള്‍ക്കുമെതിരെയുള്ള പരാതി. ഗോപാല്‍ഗഞ്ച് ജില്ലയിലെ ബലേസര ഗ്രാമത്തില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായിട്ടാണ് സംഭവം നടന്നത്.
ഗോപാല്‍ഗഞ്ചിലെ ഹത്വ മണ്ഡലത്തിവെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ മത്സരിച്ച് ജയിച്ച സ്ഥാനാര്‍ത്ഥിയുടെ ബന്ധുക്കളാണ് മര്‍ദ്ദനമേറ്റ യുവാക്കള്‍. ഇതേ മണ്ഡലത്തിലെ എംഎല്‍എയാണ് രാംസേവക്. രാംസേവകിന്റെ സുരക്ഷാഉദ്യോഗസ്ഥരാണ് യുവാക്കളെ എല്‍എല്‍എയുടെ വീട്ടില്‍ കൊണ്ടുവന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തെത്തുടര്‍ന്ന് ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. പൊലീസെത്തിയാണ് യുവാക്കളെ എംഎല്‍എയുടെ വസതിയില്‍ നിന്നും രക്ഷപ്പെടുത്തിയത്.
സംഭവത്തില്‍ മര്‍ദ്ദനത്തിനിരയായ യുവാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എല്‍എല്‍എയും കൂട്ടരും അറസ്റ്റിലായത്. വൈദ്യപരിശോധനയില്‍ യുവാക്കള്‍്ക്ക് ക്രൂരമര്‍ദ്ദനം ഏറ്റതായും മലദ്വാരത്തില്‍ മണ്ണെണ്ണ ഒഴിച്ചതായും വ്യക്തമായിട്ടുണ്ട്.
എല്‍എല്‍എയുടെ സഹോദരന്റെ ഭാര്യ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു, പക്ഷേ ഇവര്‍ പരാജയപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. എന്തായാലും കുറ്റക്കാരനായ എംഎല്‍എയെ സംരക്ഷിക്കാനില്ലെന്ന നിലപാടിലാണ് പട്‌നയിലെ ജനതാദള്‍-യു നേതൃത്വം. ഇത്തരമാളുകള്‍ പാര്‍ട്ടിയില്‍ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് നേതാക്കള്‍ പ്രതികരിച്ചു.












Click it and Unblock the Notifications