Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡി അവഗണിക്കാനാവാത്ത ശക്തിയാവുന്നു

Narendra Modi
ദില്ലി: രാജ്യം ഉറ്റുനോക്കിയ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ സംഭവിച്ചുവെന്നാണ് ചില മാധ്യമനിരീഷണങ്ങള്‍. ഇതിനായി ഇവര്‍ കൂട്ടുപിടിയ്ക്കുന്നത് ചില സര്‍വെ ഫലങ്ങളാണ്. സ്റ്റാര്‍ ന്യൂസ്-നീല്‍സന്‍ നടത്തിയ സര്‍വെ വിശലകനം ചെയ്യുന്പോള്‍ ലഭിയ്ക്കുന്ന വിവരങ്ങള്‍ ആരിലും കൗതുകമുണര്‍ത്തും. എന്നാല്‍ ഈ സര്‍വേ തീര്‍ത്തും സ്വീകാര്യമല്ലാത്തതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഇപ്പോള്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ കോണ്‍ഗ്രസ് മുപ്പത് ശതമാനം വോട്ട് നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വെ പറയുന്നത്. ഏഴ് ശതമാനം വോട്ട് അവര്‍ക്ക് നഷ്ടപ്പെടുമെന്നും കണ്ടെത്തലുണ്ട്.

23 ശതമാനം വോട്ട് വിഹിതത്തോടെ ബിജെപി രണ്ടാമെത്തുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. സര്‍വെയില്‍ പങ്കെടുത്തവരില്‍ 21 ശതമാനം പേരും മന്‍മോഹനെയാണ് നേതാവായി കാണുന്നത്. 19 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയേയും 14 ശതമാനം പേര്‍ സോണിയ ഗാന്ധിയെയും തിരഞ്ഞെടുക്കുമ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നാല് ശതമാനം വോട്ട് നേടുമെന്നും സര്‍വെ പ്രവചിയ്ക്കുന്നു. ഇത്രയും വിവരങ്ങളല്ലാതെ മറ്റൊന്നും അവര്‍ സര്‍വെ ഫലമെന്ന് പറഞ്ഞെ വെളിപ്പെടുത്തിയിട്ടുമില്ല.

വിചിത്രമായ സാമ്പിളെടുത്താണ് ഈ സര്‍വെ തയാറാക്കിയിരിക്കുന്നത്. രാജ്യത്തെ 28 നഗരങ്ങളില്‍ നിന്നും 9000 പേരാണ് സര്‍വെയില്‍ പങ്കെടുത്തതെന്ന് സ്റ്റാര്‍ ന്യൂസ് പറയുന്നു. ഇന്ത്യന്‍ ജനസംഖ്യയുടെ 0.00001120512016023500 ശതമാനം മാത്രം പങ്കെടുത്ത സര്‍വെയ്ക്ക് മറ്റുചില അജണ്ടകളാണ് ഉള്ളതെന്ന് വ്യക്തമാണ്.

കോണ്‍ഗ്രസ് ആഗ്രഹിയ്ക്കുന്ന ഫലം സര്‍വെയിലൂടെ കണ്ടെത്തുകയെന്നതായിരുന്നു ലക്ഷ്യം എന്ന് വേണം ഇതില്‍ നിന്ന് കരുതാന്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിന്നില്‍ മോഡിയ്ക്ക് നാലം സ്ഥാനം കൊടുത്തത് ഒരു പ്രോത്സാഹനസമ്മാനമായി മാത്രം കണ്ടാല്‍ മതി. കോണ്‍ഗ്രസിന് അനുകൂലമായി നടത്തിയ സര്‍വെ ആണെന്ന് വ്യക്തമായിട്ടും മോഡിയ്ക്ക് നാലാം സ്ഥാനം കിട്ടയത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മോഡി അവഗണിയ്ക്കാനാവാത്ത ശക്തിയായി മാറിയെന്ന സൂചനകളാണ് നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+