Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറ്റവാളികളെ ക്യാമറയില്‍ പകര്‍ത്തിയാല്‍ 5000രൂപ

തിരുവനന്തപുരം: മൊബൈല്‍ ക്യാമറ എന്ന് പറയുമ്പോള്‍ത്തന്നെ അതില്‍ ചതി, കുറ്റകൃത്യം എന്നവ ഒളിച്ചിരിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് നാട്ടില്‍ പലസംഭവങ്ങളും അരങ്ങേറുന്നത്. മൊബൈല്‍ക്യാമറയിലെ ദൃശ്യങ്ങള്‍ കാരണം അപമാനിതരായവരും ഇതിന്റെ പേരില്‍ പിടിക്കപ്പെട്ടവരുമെല്ലാം ഒട്ടേറെയുണ്ട് കൊച്ചുകേരളത്തില്‍.

എന്നാല്‍ ഇനി മൊബൈല്‍ ക്യാമറയ്ക്ക് മറ്റൊരു റോള്‍കൂടി ലഭിയ്ക്കുകയാണ്. ഒരു രക്ഷകന്റെ കൂടി റോളിലേയ്ക്കാണ് മൊബൈല്‍ ക്യാമറ കടന്നുവരുന്നത്. അതിന് കാരണമാകുന്നതാകട്ടെ ആഭ്യന്തരവകുപ്പും.

മോഷണം, അക്രമങ്ങള്‍, പിടിച്ചുപറി തുടങ്ങിയ സംഭവങ്ങളിലെ പ്രതികളെ പിടികൂടാനായിട്ടാണ് ആഭ്യന്തരവകുപ്പ് മൊബൈല്‍ ക്യാമറയുടെ സഹായം തേടുന്നത്. ഇവ ഉപയോഗിച്ച് ഇത്തരം അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അയ്യായിരം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ്.

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. മാബൈല്‍ ഫോണിലെ ചിത്രങ്ങള്‍ പല കേസന്വേഷണത്തിലും നിര്‍ണായകമായിട്ടുണ്ട്.

കുറ്റാന്വേഷണത്തില്‍ ജനങ്ങളുടെ കൂടി പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് ഈ സംരംഭം തുടങ്ങുന്നത്. പ്രതികളെ തിരിച്ചറിയാന്‍ സഹായകരമാകും വിധത്തില്‍ ചിത്രങ്ങളെടുത്ത് പോലീസിന് നല്‍കുന്നവര്‍ക്കാണ് അയ്യായിരം രൂപ സമ്മാനം നല്‍കുക -ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സംസ്ഥാനത്ത് അടുത്തകാലത്തായി മോഷണവും പിടിച്ചുപറിയും വര്‍ധിച്ചുവരികയാണ്. ഇതു തടയാന്‍ പോലീസ് നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ട്രാഫിക് നിയമപാലനം ഉറപ്പുവരുത്താന്‍ എല്ലാ കോര്‍പ്പറേഷനുകളിലും ക്യാമറകള്‍ സ്ഥാപിക്കും. നിലവില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള തിരുവനന്തപുരത്തും കൊച്ചിയിലും അവയുടെ എണ്ണം കൂട്ടും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+