കുഞ്ഞാലി-ജലീല്‍: ശത്രുക്കള്‍ 'സൗഹൃദം' പുതുക്കി

കുഞ്ഞാലിക്കുട്ടിയുമായുള്ള ഭിന്നതയെത്തുടര്‍ന്നാണ് യൂത്ത്‌ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ കെ.ടി. ജലീല്‍ മുസ്ലിംലീഗ് വിട്ടത്. അഞ്ചു വര്‍ഷം മുമ്പത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയെ അദ്ദേഹത്തിന്റെ തട്ടകമായ കുറ്റിപ്പുറത്ത് വീഴ്ത്തിയതോടെ ജലീല്‍ കേരള രാഷ്ട്രീയത്തിലെ ജയന്റ് കില്ലറായി. ഇതോടെ ഇവര്‍ക്കിടയിലുള്ള അകലവും വര്‍ദ്ധിച്ചു. ഇത്തവണ കേരള ജനതയുടെ വിധിയെഴുത്തില്‍ വേങ്ങരയില്‍നിന്നു ജയിച്ച് കുഞ്ഞാലിക്കുട്ടി മന്ത്രിയായപ്പോള്‍ ജലീല്‍ തവനൂരില്‍നിന്ന് ഇടതിന്റെ എംഎല്‍എയുമായി.
ഇര്‍ഫാനെ സന്ദര്‍ശിക്കാന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് എത്തിയത്. നേരത്തെ എത്തിയ ജലീല്‍ ഈ സമയം ഇര്‍ഫാന്റെ വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങുകയായിരുന്നു. കാറില്‍ കയറിയിരുന്ന ജലീല്‍ ഇരുവരെയും കണ്ടപ്പോള്‍ അടുത്തേക്കുവന്നു. ജലീലിനെ കുഞ്ഞാലിക്കുട്ടി വിളിയ്ക്കുകയും ചെയ്തു.
അബ്ദുറബും കുഞ്ഞാലിക്കുട്ടിയും ജലീലും സോഫയില്‍ ഒന്നിച്ചിരുന്ന് സംസാരിച്ചതിന് ശേഷമാണ് പിരിഞ്ഞത്. ഇതിനിടെ ആരോ ജലീലിന് ഒരു പച്ച ലഡ്ഢുവും നല്‍കി.












Click it and Unblock the Notifications