Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിള്‍ എ ഡേ ഉമടകള്‍ക്ക് മുന്‍കൂര്‍ജാമ്യമില്ല

കൊച്ചി: സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ ആപ്പിള്‍ എഡേ പ്രോപ്പര്‍ട്ടീസ് ഉടമകളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിതള്ളി. സ്ഥാപന ഉടമകളായ സാജു കടവിലാന്‍, രാജീവ് കുമാര്‍ ചെറുവാര എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്.

നടപ്പിലാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കി 150 കോടി രൂപ പ്രതികള്‍ തട്ടിയെടുത്തതായാണ് ഇവര്‍ക്കെതിരായ പ്രോസിക്യൂഷന്‍ കേസ്.

രണ്ടായിരത്തോളം പേരെ വഞ്ചിച്ച ഇവര്‍ ഗുരുതരമായ വിശ്വാസവഞ്ചന കാണിച്ചതായി കോടതി നിരീക്ഷിച്ചു. മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച് അന്വേഷിച്ചതില്‍ തെറ്റില്ലെന്നും പല കാര്യങ്ങളും മാധ്യമങ്ങളിലൂടെ ആണ് ഇപ്പോള്‍ പുറത്തുവരാറുള്ളതെന്നും കോടതി അറിയിച്ചു.

കേസ് ഡയറിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരൊറ്റ ഫ്ലാറ്റ് പോലും നിര്‍മിച്ചു നല്‍കാന്‍ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ ഒരു കാരണവശാലും മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നു കോടതി അറിയിക്കുകയായിരുന്നു.

31 കോടി രൂപ ഉണ്ടെങ്കില്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു കാണിച്ച് ആപ്പിള്‍ ഉടമകള്‍ വ്യാഴാഴ്ച കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

100 കോടി രൂപ ഈടു കാണിച്ചാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കഴിഞ്ഞ ദിവസം കോടതി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികള്‍ ഇന്നു സത്യവാങ്മൂലം സമര്‍പ്പിച്ചത്. 25 കോടി രൂപ എല്‍ഐസിയില്‍ നിന്നും 10 കോടി രൂപ ഫെഡറല്‍ ബാങ്കില്‍ നിന്നും വായ്പ ലഭിക്കുമെന്നു അവര്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+