62കാരനായ അഭിഭാഷകന്‍ 33കാരിയെ പീഡിപ്പിച്ചു
ദില്ലി: തീസ് ഹസാരി കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി. 62 വയസ്സുള്ള ഭൂപീന്ദര്‍ സിങ് ന്നെ അഭിഭാഷകനാണ് വക്കാലത്തുമായിച്ചെന്ന യുവതിയെ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് പിടിയിലായത്.
രണ്ടുവര്‍ഷത്തോളം ഇയാള്‍ മുപ്പത്തിമൂന്നുകാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. കേസ് വാദിച്ച ഇനത്തില്‍ ഫീസായി യുവതി നല്‍കിയ ചെക്ക് മടങ്ങിയതിനുള്ള ശിക്ഷയായിട്ടായിരുന്നുവത്രേ രണ്ടുവര്‍ഷത്തെ പീഡനം.
റാണി ഭാഗ് പ്രദേശത്താണ് അഭിഭാഷകന്‍ താമസിക്കുന്നത്. ജനുവരിയില്‍ ഈ യുവതി വിവാഹിതയായിരുന്നു. പിന്നീട് വീണ്ടും സിങ് തന്നെ വീണ്ടും ശല്യപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണ് യുവതി പൊലീസിന് പരാതി നല്‍കിയത്.
മുന്‍ഭര്‍ത്താവിനെതിരെ ഫയല്‍ചെയ്തിരുന്ന സ്ത്രീധനപീഡനക്കേസ് വാദിക്കാനാണ് യുവതി സിങിന് വക്കാലത്ത് നല്‍കിയിരുന്നത്. 2004നും 2006നും ഇടയിലാണ് സിങ് യുവതിയെ പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാല്‍ ഭവിഷ്യത്തുകളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications