Get Updates
Get notified of breaking news, exclusive insights, and must-see stories!

രാംലീല രാവണലീലമൈതാനമാക്കി: മോഡി

അഹമദാബാദ്: ദില്ലിയിലെ രാംലീല മൈതാനത്ത് ഞായറാഴ്ച പുലര്‍ച്ചെ നടന്നത് രാവണലീലയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. അഴിമതിയ്‌ക്കെതിരെ നിരാഹാരസമരം നടത്തിയ യോഗ ഗുരു രാംദേവിനെ അറസ്റ്റുചെയ്ത പൊലീസ് നടപടിയെക്കുറിച്ച് മോഡി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.

രാംലീല രാവണലീല മൈതാനമാക്കി മാറ്റിയതിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങും, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പു പറയണമെന്നും മോഡി ആവശ്യപ്പെട്ടു. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ദിനമെന്നാണ് സംഭവത്തെ മോഡി വിശേഷിപ്പിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത്് മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നത് അധികാരത്തിലേറിയാല്‍ നൂറു ദിവസത്തിനുള്ളില്‍ സ്വസ് ബാങ്കുകളിലുള്ള കള്ളപ്പണം പിടിച്ചെടുത്ത് രാജ്യത്തിന്റേതാക്കി മാറ്റുമെന്നായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.

സാധാരണക്കാര്‍ക്കെതിരെ ഇത്തരത്തില്‍ ഒരു ആക്രമണം നടത്തിയതിന് സര്‍ക്കാര്‍ സമാധാനം പറയണം. ഇക്കാര്യത്തില്‍ ഒന്നും അറിഞ്ഞില്ലെന്ന പതിവ് പല്ലവി പറഞ്ഞ് മന്‍മോഹന്‍ രക്ഷപ്പെടാന്‍ ശ്രമിക്കരുത്. പ്രധാനമന്ത്രിയ്ക്കാണ് ഈ സംഭവത്തിന്റെ ഉത്തരവാദിത്തം- മോഡി പറഞ്ഞു.

അഹമദാബാദില്‍ പുതിയ ഡന്റല്‍ കോളെജിന്റെ ഉത്ഘാടനച്ചടങ്ങിനിടെയാണ് മോഡി രാംദേവ് സംഭവത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ തിരിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+