പ്രണയവിവാഹം; രാജിവയ്ക്കില്ലെന്ന് പ്രസിഡ്ന്റ്
കൊട്ടാരക്കര: പ്രണയവിവാഹത്തിന്റെ പേരില്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്രകാരം സ്ഥാനം രാജിവെയ്ക്കില്ലെന്ന് മൈലം പഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍. പഞ്ചായത്തിലെ ഡ്രൈവറെ പ്രണയിച്ച വിവാഹം ചെയ്തതിന്റെ പേരില്‍ മിനിമോളോട് സിപിഎം രാജിആവശ്യപ്പെട്ടിരുന്നു.
തല്‍ക്കാലം പാര്‍ട്ടിയെ അനുസരിച്ച് സ്ഥാനം രാജിവെക്കേണ്ടെന്നാണ് തന്റെ തീരുമാനമെന്ന് മിനിമോള്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ത്തന്നെ ഇതുസംബന്ധിച്ച് രണ്ട് അഭിപ്രായം ഉയര്‍ന്നിരിക്കുകയാണ്.
പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ട എന്ന അഭിപ്രായവുമായി വിവിധ സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. അതിനാല്‍ ആലോചിച്ചിട്ടുമതി രാജി എന്നാണ് പ്രസിഡന്റിന്റെ തീരുമാനം. പഞ്ചായത്തിലെ മറ്റംഗങ്ങളില്‍ ചിലര്‍ മിനിമോളെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
പാര്‍ട്ടി ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് മാറ്റിയതായി വ്യക്തമാക്കിയിട്ടില്ല, അതിനാല്‍ത്തന്നെ പ്രശ്‌നം അനുദിനം കൂടുതല്‍ക്കൂടുതല്‍ വിമര്‍ശിക്കപ്പെടുകയാണ്.
എന്നാല്‍ പ്രണയവിവാഹം ചെയ്തുവെന്നതുകൊണ്ടല്ല പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ മിനിമോളുടെ പേരുള്ളതിനാലാണ് രാജിആവശ്യപ്പെട്ടതെന്ന് പറഞ്ഞ് സിപിഎം പ്രാദേശിക നേതൃത്വം മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെ ഇക്കാര്യത്തില്‍ വിവാദങ്ങളുണ്ടാക്കരുതെന്ന് പ്രാദേശിക നേതൃത്വത്തിന് മേല്‍ഘടകത്തിന്റെ നിര്‍ദ്ദേശം ലഭിച്ചതായും സൂചനയുണ്ട്്.
എന്നാല്‍ തന്റെ പേര് പിഎസ് സിയുടെ എല്‍പി സ്‌കൂള്‍ അധ്യാപക സപ്ലിമെന്ററി ലിസ്റ്റില്‍ മാത്രമാണുള്ളതെന്നും അതിനാല്‍ ജോലി ലഭിയ്ക്കുമെന്ന് ഒരു ഉറപ്പുമില്ലെന്നും പ്രസിഡന്റ് പറയുന്നു.
മെയ് 22ന് അഞ്ചലിലെ ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു മിനിമോളും പഞ്ചായത്തിലെ ജീപ്പ് െ്രെഡവര്‍ ജയനും തമ്മിലുള്ള വിവാഹം. ഇവര്‍ നേരത്തേ പ്രണയത്തിലായിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞേ വിവാഹം പാടുള്ളുവെന്ന് സിപിഎം പറഞ്ഞിരുന്നുവത്രേ. അത് ലംഘിച്ചതിനാണ് മിനിമോളോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റ് ഡ്രൈവരെ കല്യാണം കഴിയ്ക്കുന്നത് അന്തസിന് യോജിച്ചതല്ലെന്ന് പറഞ്ഞാണത്രേ രാജി ആവശ്യപ്പെട്ടത്.












Click it and Unblock the Notifications