രാംദേവ് സ്ത്രീവേഷം കെട്ടി രക്ഷപ്പെടാന്‍ശ്രമിച്ചു!
ദില്ലി: സത്യഗ്രഹവേദിയില്‍ പൊലീസ് ഇരച്ചുകയറിയപ്പോള്‍ യോഗഗുരു രാംദേവ് രക്ഷപ്പെടാന്‍ ശ്രമിച്ചത് ചുരിദാറണിഞ്ഞ്! പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാന്‍ രാംദേവ് ചുരിദാര്‍ ധരിച്ച് ദുപ്പട്ടകൊണ്ട് മുഖംമറച്ച് അനുയായികളുടെ ഇടയേയ്ക്ക് മുങ്ങുകയായിരുന്നുവത്രേ. ഒരു മണിക്കൂര്‍ തിരച്ചിലിന് ശേഷമാണ് രാംദേവിനെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്.
ശനിയാഴ്ച അര്‍ധരാത്രിക്കുശേഷമാണു പോലീസുകാര്‍ സത്യഗ്രഹവേദിയില്‍ എത്തിയത്. പോലീസിന്റെ സാന്നിധ്യമറിഞ്ഞു ചാടിയെണീറ്റ രാംദേവ് മൈക്ക് കൈക്കലാക്കി 'വന്ദേമാതരം' വിളിച്ചു. വേദിയിലേക്കു കയറാന്‍ ശ്രമിച്ച പോലീസിനോടു തനിക്കു തയാറാകാന്‍ അഞ്ചു മിനിട്ട് വേണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഇതിനിടെ ഉറക്കത്തിലായിരുന്ന അനുയായികള്‍ ഉണര്‍ന്നിരുന്നു.
അഞ്ചുമിനിറ്റ് സമയം നല്‍കി കാത്തിരുന്ന പൊലീസിനെ അമ്പരപ്പിച്ചുകൊണ്ട് വേഷം മാറിവന്ന രാംദേവ് മൂന്ന് മീറ്റര്‍ ഉയരമുള്ള സമരവേദിയില്‍ നിന്നും അനുയായികളായ സ്ത്രീകള്‍ക്കിടയിലേയ്ക്ക് ചാടി മുങ്ങുകയായിരുന്നു. മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ പരുക്കേറ്റ് അവശയായ മട്ടില്‍ മുടന്തിക്കൊണ്ട് രണ്ട് സ്ത്രീകളുടെ തോളില്‍ കയ്യിട്ട് പൊലീസിന് മുന്നിലൂടെ കടന്നുപോയി.
പൊലീസ് ആംബുലന്‍സില്‍ ആശുപത്രയിലെത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്ത്രീ അതുവേണ്ടെന്ന് പറഞ്ഞു. ഇതില്‍ സംശയിച്ചുനിന്നപ്പോഴാണ് പൊലീസുകാര്‍ പരുക്കേറ്റ സ്ത്രീയുടെ മുഖത്തുനിന്നും ദുപ്പട്ട മാറിയത് കണ്ടത്, ദുപ്പട്ടയ്ക്ക് പിന്നില്‍ വളര്‍ത്തിയ താടി. അത് രാംദേവാണെന്ന് മനസ്സിലാക്കിയ പൊലീസ് അറസ്റ്റുചെയ്യാന്‍ മുതിര്‍ന്നു. എന്നാല്‍ സ്ത്രീകള്‍ അദ്ദേഹത്തിന് ഒരു സുരക്ഷാവലയം തീര്‍ക്കുകയായിരുന്നു. വളരെ പണിപ്പെട്ടാണ് സ്ത്രീകള്‍ക്കിടയില്‍ നിന്നും പൊലീസ് രാംദേവിനെ കസ്റ്റഡിയിലെടുത്തത്.
പിന്നീട് രാംദേവിനെ രഹസ്യമായി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിച്ചു പ്രത്യേക വിമാനത്തിലാണു ഡെറാഡൂണിലേക്കു കൊണ്ടുപോയത്.












Click it and Unblock the Notifications