ബ്രിട്ടന്‍ ജൈവഭീകരതാ ഭീഷണയിലെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: വിവിധ ഭീകരസംഘടനകള്‍ ബ്രിട്ടനില്‍ ആഹാരസാധനങ്ങളില്‍ വിഷം കലര്‍ത്തി ആഹാരജൈവഭീകരതാ ഭീഷണി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍. അല്‍ക്വയ്ദ പോലുള്ള ഭീകരസംഘടനകളാണ് ബ്രിട്ടന് പുതിയ ഭീഷണി ഉയര്‍ത്തുന്നത്.
ഇതിനെത്തുടര്‍ന്ന് ആഹാരപദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ബ്രിട്ടീഷ് സുരക്ഷാ ഏജന്‍സികള്‍ ജൈവഭീകരത സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്ത് വിതരണം ചെയ്യുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ വിഷം കലര്‍ത്തുകയും അതുവഴി വന്‍ദുരന്തങ്ങളിലൂടെ കൂട്ടമരണങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നാണ് ദി സണ്‍ഡെ ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജര്‍മ്മനിയില്‍ പച്ചക്കറികളില്‍ അപകടകാരികളായ ഇ-കോളി ബാക്ടീരിയകളെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബ്രിട്ടണിലെ സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ബാക്ടീരിയ ബാധിച്ചത് കാരണം ജര്‍മ്മനിയില്‍ 18 പേര്‍ മരിച്ചിട്ടുണ്ട്, 1,800 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ബാക്ടീരിയ ബാധയുടെ ഉറവിടം അധികൃതര്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
ജര്‍മ്മനി, സ്‌പെയിന്‍ എന്നിവയ്ക്ക് പുറമെ 12 യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇകോളി ബാക്ടീരിയ അപകടം വിതയ്ക്കുന്നുണ്ട്. യൂറോപ്പില്‍ നി്ന്നുമുള്ള ഭക്ഷ്യ കയറ്റുമതി പലരാജ്യങ്ങളും ഇതിനകം നിരോധിച്ചിട്ടുണ്ട്. ഇത് നയതന്ത്രപ്രശ്‌നങ്ങള്‍ക്കും കാരണമാവുകയാണ്.












Click it and Unblock the Notifications