ദുരിതം വീണ്ടും; പെട്രോളിന് 50 പൈസ കൂടും

മെയ് 15ന് ഐഒസി അടക്കമുള്ള പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍വില കുത്തനെ വര്‍ധിപ്പിച്ചതിന്റെ പ്രതിഷേധം ഒടുങ്ങുംമുമ്പാണ് വീണ്ടും വിലവര്‍ധന. ലിറ്ററിന് അഞ്ചുരൂപയാണ് കഴിഞ്ഞമാസം ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഇതിനുശേഷവും ലിറ്ററന് 4.58 രൂപ നഷ്ടത്തിലാണ് പെട്രോള്‍ വില്‍ക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വാദം.
മൂല്യവര്‍ധിത നികുതി കൂടി ചേര്‍ക്കുമ്പോള്‍ ഒരു ലിറ്ററിനു മേല്‍ നഷ്ടം 5.30 രൂപ വരുമെന്നാണ് വാദം. ആഗോളവിപണിയില്‍ എണ്ണ നിരക്ക് കുറയാത്ത സാഹചര്യത്തില്‍ വിലവര്‍ധന അടിക്കടി ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് എണ്ണ കമ്പനികള്‍ നല്‍കുന്നത്.
അതേ സമയം ഡീസല്‍, പാചക വാതകം, മണ്ണെണ്ണ എന്നിവയുടെ നിരക്കുവര്‍ധന സംബന്ധിച്ച തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്ര ധനമന്ത്രി ്രപണബ് കുമാര്‍ മുഖര്‍ജിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചേരാനിരുന്ന ഉന്നതതല മന്ത്രിസഭാ സമിതി യോഗം മാറ്റിയിട്ടുണ്ട്. ഡീസല്‍ വില അഞ്ച് രൂപ കൂട്ടണമെന്നാണ് പെട്രോളിയം കമ്പനികളുടെ ആവശ്യം.












Click it and Unblock the Notifications