കാമുകന്‍ പീഡിപ്പിച്ചു; വക്കീല്‍ പണവും തട്ടി
കരുനാഗപ്പള്ളി: കാമുകനൊപ്പം ഒളിച്ചോടിയ യുവതിയ്ക്ക് പീഡനം. രക്ഷിയ്ക്കാനെത്തിയ വക്കീല്‍ യുവതിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണവും അരലക്ഷത്തോളം രൂപയും തട്ടിയെടുത്തു.
കൊല്ലം പന്മന സ്വദേശിയായ 19കാരിയാണ് കാമുകനൊപ്പം പോയി പീഡനത്തിനിരയായത്. പ്ലസ് ടു കഴിഞ്ഞ യുവതിയുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ വിവാഹത്തില്‍ താത്പര്യമില്ലാത്ത യുവതി അയല്‍വാസിയും കാമുകനുമായ ജെറിയുമായി ഒളിച്ചോടി.
വീടുവിട്ടുപോകുമ്പോള്‍ 9 പവനോളം ആഭരണങ്ങളും 51000 രൂപയും യുവതി കരുതിയിരുന്നു. തമിഴ്‌നാട്ടിലെ ലോഡ്ജില്‍ വെച്ച് യുവതിയെ കാമുകന്‍ തുടര്‍ച്ചായി പീഡനത്തിനിരയാക്കി. ഇതിനിടെ കമിതാക്കള്‍ക്ക് സഹായഹസ്തവുമായി കരുനാഗപ്പള്ളിയിലുള്ള അഭിഭാഷകനും ഗുമസ്തനും രംഗത്തെത്തി. ഇവരുടെ സഹായത്തോടെ കമിതാക്കള്‍ അമ്പലപ്പുഴയിലെ ഒരു വീട്ടില്‍ താമസമാക്കി. ഇതിനിടെ വക്കീലും ഗുമസ്തനുംയുവതിയുടെ കൈയ്യിലുണ്ടായിരുന്ന പണം തന്ത്രത്തില്‍ തട്ടിയെടുത്തു.
കബളിയ്ക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ യുവതി ചവറ പൊലീസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും സംഭവിച്ചതെല്ലാം തുറന്നു പറയാത്തതിനെ തുടര്‍ന്ന് പൊലീസ് യുവതിയെ കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. അവിടെ വെച്ച് കാമുകന്‍ പീഡിപ്പിച്ച കാര്യവും പണം തട്ടിയ സംഭവവും തുറന്നുപറഞ്ഞത്. പിന്നീട് മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം ചവറ പൊലീസ് കേസെടുത്തു.
കാമുകനായിരുന്ന ജെറി ഒന്നാം പ്രതിയും വക്കീല്‍ രണ്ടാം പ്രതിയും ഗുമസ്തന്‍ മൂന്നാം പ്രതിയുമായാണ് കേസ്. യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.












Click it and Unblock the Notifications