കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ഭീകരാക്രമണം: റാണ കുറ്റക്കാരനല്ല

  • By Ajith Babu
Google Oneindia Malayalam News

Rana not guilty in 26/11
വാഷിങ്ടണ്‍: 2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ പാക് വംശജനായ തഹാവൂര്‍ റാണ കുറ്റക്കാരനല്ലെന്ന് ചിക്കാഗോ കോടതി വിധിച്ചു. അതേ സമയം മറ്റ് രണ്ട് കേസുകളില്‍ റാണയുടെ പങ്കാളിത്തം കോടതി കണ്ടെത്തിയിട്ടുണ്ട്.

ഡെന്മാര്‍ക്കിലെ ദിനപത്രത്തിന് നേരെയുള്ള ഗൂഢാലോചനയിലും ലഷ്‌കറെ തോയ്ബയുമായും റാണക്ക് ബന്ധമുണ്ടെന്ന് വിചാരണയില്‍ തെളിഞ്ഞു. കണ്ടെത്തി. ഈ രണ്ട് കുറ്റങ്ങളിലുമായി റാണക്ക് 15 മുതല്‍ 30 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനിടയുണ്ട്. മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനാണ് പത്രത്തിന്റെ ഓഫീസ് ആക്രമിക്കാന്‍ റാണയും ഹെഡ്‌ലിയും ചേര്‍ന്ന് പദ്ധതിയിട്ടത്.

റാണയുടെ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. ചിക്കാഗോയില്‍ നിന്ന് പാകിസ്താനിലേക്ക് വിമാനം കയറാനെത്തിയ വേളയിലാണ് തഹാവൂര്‍ റാണയും ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും എഫ്.ബി.ഐയുടെ പിടിയിലായത്.

മുംബൈ ആക്രമണത്തിന് സഹായങ്ങള്‍ ചെയ്തുകൊടുത്തതിന് തഹാവൂര്‍ റാണയ്‌ക്കെതിരെ അമേരിക്കന്‍ ഫെഡറല്‍ ജൂറി നേരത്തെ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ മുംബൈ ആക്രമണത്തില്‍ റാണക്ക് പങ്കില്ലെന്ന കോടതി നിരീക്ഷണം ഇന്ത്യക്ക് തിരിച്ചടിയായി.

രണ്ട് കേസുകളില്‍ റാണ കുറ്റക്കാരനാണെന്ന കോടതിവിധി കേട്ട് ഇയാളുടെ ഭാര്യ ഷംറാസ് റാണ പൊട്ടിക്കരഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് റാണയുടെ അഭിഭാഷകര്‍ അറിയിച്ചു.

English summary
Pakistani-Canadian Tahawwur Hussain Rana was on Friday acquitted by a US court on charges of abetting Mumbai terror attacks but was convicted for providing material support to LeT and helping a terror plot in Denmark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X