സ്വര്‍ണക്കൊള്ള; എല്ലാ പ്രതികളും പിടിയിലായി
തൃശൂര്‍: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ആസൂത്രകനായ ബസ് ഉടമയടക്കം 11 പ്രതികളും പിടിയിലായി. മോഷണം പോയ മുഴുവന്‍ സ്വര്‍ണ്ണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അടുത്തിടെ ബസ് വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ കടം വീട്ടാന്‍ ബസ് ഉടമയായ വില്‍സനാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ബസിന്റെ െ്രെഡവര്‍ സാബുവാണ് കവര്‍ച്ചയ്ക്ക് പദ്ധതി തയ്യാറാക്കിയത്. പാലയ്ക്കലുള്ള ജുവലറിയിലെ തൊഴിലാളിയായ സുഹത്ത് വിപിന്‍രാജിന്റെ സഹായവും ഇവര്ക്ക് ലഭിച്ചു. വിപന്‍രാജാണ് സ്വര്‍ണം കൊണ്ടുപോകുന്ന വിവരം സംഘത്തിന് കൈമാറിയത്.
ഐശ്വര്യ ഗോള്‍ഡ് വര്‍ക്‌സില്‍ നിന്നും കല്യാണ്‍ ജ്വല്ലറിയിലേക്ക് കൊണ്ടുപോയ 230 പവന്‍ സ്വര്‍ണമാണ് അക്രമികള്‍ തട്ടിയെടുത്തത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ വടക്കേ ബസ് സ്റ്റാന്‍ഡിന് സമീപം അമ്മാടം സ്വദേശിയായ ഗോപി(60) മര്‍ദ്ദിച്ചായിരുന്നു സ്വര്‍ണക്കൊള്ള നടത്തിയത്.
ബൈക്കിലെത്തി സ്വര്‍ണം കവര്‍ന്ന വരാക്കര സ്വദേശി സാബു, കല്ലൂര്‍ സ്വദേശികളായ ജനീഷ്, സിജോ, തൃക്കൂര്‍ സ്വദേശി സിജു, പദ്ധതി ആസൂത്രണം ചെയ്ത ബസ് ഉടമ വില്‍സണ്‍, സ്വര്‍ണ്ണത്തെക്കുറിച്ച് വിവരം നല്‍കിയ സ്വര്‍ണപ്പണിക്കാരനായ വിപിന്‍ രാജ് എന്നിവരാണ് പിടിയിലായ പ്രധാനികള്‍. ഇവര്‍ക്ക് സഹായം നല്‍കിയ വിജേഷ്, നിഖില്‍, ബിനീഷ് , സന്തോഷ്, നിഷാന്ത്, എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.പകുതി സ്വര്‍ണവുമായി മുങ്ങിയ ബിജേഷാണ് ഒടുവില്‍ പിടിയിലായത്. പ്രതികളുപയോഗിച്ച ബൈക്ക് തലോറില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് സംഘത്തെ കുടുക്കിലാക്കിയത്.
നൂറുകണക്കിന് പേര്‍ നോക്കിനില്‍ക്കെയാണ് സ്വര്‍ണപ്പണിക്കാരനെ അക്രമിച്ച് നാലംഗസംഘം കവര്‍ച്ച നടത്തിയത്. ഏതാനും മിനിറ്റുകള്‍ നീണ്ട അക്രമം കണ്ടുനിന്നവരാരും സ്വര്‍ണപണിക്കാരനെ രക്ഷിയ്ക്കാനെത്താഞ്ഞത് സാംസ്‌ക്കാരികനഗരിയ്ക്ക് നാണക്കേടായി. പൊലീസിനെ വിളിച്ചുവരുത്താന്‍ പോലും ആരും മെനക്കെട്ടില്ല.












Click it and Unblock the Notifications