കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ പെണ്‍വാണിഭം: സൗദ ബീവി റിമാന്‍ഡില്‍

  • By Ajith Babu
Google Oneindia Malayalam News

പത്തനംതിട്ട: ഷാര്‍ജ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി സൗദയെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തിങ്കളാഴ്ച രാവിലെ പത്തനംതിട്ട പൊലീസ് സ്‌റ്റേഷനില്‍ സൗദ കീഴടങ്ങിയിരുന്നു. അതിനിടെ ചോദ്യംചെയ്യലില്‍ സൗദ കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്.

ഇന്നലെ രാവിലെ പത്തനംതിട്ട പോലീസില്‍ കീഴടങ്ങിയ സൗദയെ കേസന്വേഷിക്കുന്ന പ്രത്യേകസംഘം ഏനാത്ത് പോലീസ്‌സ്റ്റേഷനില്‍ നടത്തിയ ചോദ്യംചെയ്യലിലാണ് പത്തനംതിട്ട കണ്ണംകര സ്വദേശിനിയായ യുവതിയെ പെണ്‍വാണിഭസംഘത്തിനു കൈമാറിയതായി സൗദ സമ്മതിച്ചത്. ഷാര്‍ജയില്‍ സെയില്‍സ് ഗേള്‍ തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ വിദേശത്തേക്കു കൊണ്ടുപോയതെന്നു സൗദ വ്യക്തമാക്കി.

ഇവിടെവച്ചു യുവതിയെ സെക്‌സ് റാക്കറ്റിനു കൈമാറിയതായും ആഴ്ചകളോളം പീഡിപ്പിച്ചതായുമാണ് യുവതി പോലീസിനു മൊഴി നല്‍കിയതായി അറിയുന്നത്. സൗദയുടെ മൊഴിയില്‍ യുവതി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായിട്ടുണെ്ടന്നും പോലീസ് കേന്ദ്രങ്ങള്‍ സൂചന നല്‍കി.

ജോലി വാഗ്ദാനം ചെയ്തു പെണ്‍കുട്ടികളെ ഷാര്‍ജയില്‍ പെണ്‍വാണിഭ സംഘത്തിനു കൈമാറിയെന്നാണ് സൗദയ്‌ക്കെതിരെ കേസ്. സംഘത്തിന്റെ പിടിയില്‍ നിന്നു രക്ഷപെട്ടു നാട്ടിലെത്തിയ പത്തനംതിട്ട സ്വദേശിനിയാണു പരാതി നല്‍കിയത്. സൗദയുടെ മകളും സഹായിയും നേരത്തേ അറസ്റ്റിലായിരുന്നു.

English summary
The First Class Magistrate Court in Pathanamthitta on Tuesday remanded Soudha Beevi, the main accused in Sharjah sex racket case for 14 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X