കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊട്ടിപ്പാളീസാവുമോയെന്ന് ചൈനയ്ക്ക് പേടി

  • By Nisha Bose
Google Oneindia Malayalam News

ബെയ്ജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നവതിയുടെ നിറവില്‍ നില്‍ക്കുമ്പോള്‍ സോവിയറ്റ് യൂണിയന്റെ ചരിത്രം ആവര്‍ത്തിയ്ക്കുമോ എന്ന പേടി നേതൃത്വത്തെ അലട്ടുന്നു. വെല്ലുവിളി നേരിടുന്നതിനായി നേതൃത്വത്തില്‍ അഴിച്ചു പണി നടത്തിയും പുതിയ ആശയങ്ങള്‍ക്ക് സ്ഥാനം നല്‍കിയും കരുതലോടെ നീങ്ങുകയാണ് ചൈനീസ് നേതൃത്വം.

1991 ല്‍ റഷ്യ ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാനൊരുങ്ങവെയാണ് അവിടത്തെ പാര്‍ട്ടി സംവിധാനം തകര്‍ന്നടിഞ്ഞത്. ഈയൊരു ഭയമാണ് ചൈനയേയും അലട്ടുന്നത്. അടുത്ത വര്‍ഷം ചൈനീസ് നേതൃത്വത്തില്‍ വന്‍ അഴിച്ചു പണിയുണ്ടാകുമെന്നാണ് സൂചന. പ്രസിഡന്റ് ഹൂ ജിന്റാവോയും പ്രധാനമന്ത്രി വെന്‍ ജിയാബാവോയും അടുത്തവര്‍ഷം ഭരണത്തില്‍ നിന്നൊഴിഞ്ഞേക്കും. മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനായി നിയമിതനായ വൈസ് പ്രസിഡന്റ് ജിന്‍പിങ് അടുത്ത പ്രസിഡന്റായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാവോയുടെ ഭരണ പരിഷ്‌കാരങ്ങളില്‍ വന്ന തെറ്റുകള്‍ തിരുത്തി കാലത്തിനനുസരിച്ചു മുന്നോട്ടു പോകുന്ന ചൈനയുടെ
നയം നന്‍ചാങ് നഗരത്തിന്റെ വൈസ് മേയറായ സൗ ഗുവാനിന്റെ വാക്കുകളിലൂടെ വ്യക്തമാക്കുന്നു- മാവോ ദൈവമല്ല, അതിനാല്‍ അദ്ദേഹത്തിനു തെറ്റു പറ്റിയിട്ടുണ്ട്. ആ തെറ്റുകള്‍ പാര്‍ട്ടി പരിഹരിച്ചു. പാര്‍ട്ടിയുടെ അംഗസംഖ്യ ഓരോ വര്‍ഷവും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അംഗസംഖ്യ എട്ടു കോടിയിലെത്തിയതോടെ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറിയിരുന്നു.

English summary
Bracing for key leadership changes, China's 80-million strong Communist Party is getting ready for yet another long-haul with an ideological makeover to avert a Soviet Union-style collapse which spelled doom for communism worldwide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X