അഴിമതി രഹിത ഭരണം ഉറപ്പാക്കും: ഗവര്‍ണര്‍

അതിവേഗം ബഹുദൂരം എന്നതാണ് സര്‍ക്കാറിന്റെ മുദ്രാവാക്യമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അഴിമതി രഹിതവും സുതാര്യവുമായ ഭരണം കാഴ്ചവയ്ക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറിന പദ്ധതി സാമുഹിക പ്രതിബദ്ധതയ്ക്ക് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയും കെടുകാര്യസ്ഥതയുമായിരുന്നു മുന്‍ സര്‍ക്കാരിന്റെ മുഖമുദ്ര. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്രമസമാധാന നില തകരാറിലായി. കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതില്‍ മുന്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി-നയപ്രഖ്യാപനപ്രസംഗത്തില്‍ ആരോപിച്ചു.
അടിസ്ഥാന സൌകര്യവികസനത്തിന് ഊന്നല്‍, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവള പദ്ധതികള്‍ക്ക് മുന്‍ഗണന, വിഴിഞ്ഞം പദ്ധതിയ്ക്കും മുന്‍ഗണന, കേരളത്തെ നിക്ഷേപക സൌഹൃദ സംസ്ഥാനമാക്കും, ജൈവകീടനാശിനകളുടെ ഉപയോഗവും, ജൈവകൃഷിയും പ്രോത്സാഹിപ്പിക്കും, സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തും, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും, കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തും, കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും- തുടങ്ങിയവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍.
നിയമസഭയില്‍ ഗവര്‍ണര്‍ ആര്‍.എസ് ഗവായ് നയപ്രഖ്യാപന പ്രസംഗം തുടരവേ പ്രതിപക്ഷം ബഹളം വച്ചു. കഴിഞ്ഞ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതായി ബഹളത്തിനിടയാക്കിയത്.
ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തവേ പ്രതിപക്ഷം പ്ലക്കാര്‍ഡ് ഉയര്‍ത്തി. അഴിമതിക്കാരായ മന്ത്രിമാരെ പുറത്താക്കുക, കുറ്റാരോപിതരെ മന്ത്രിസഭയില്‍ ഇന്ന് പുറത്താക്കുക എന്നിങ്ങനെ എഴുതിയ പ്ലാക്കാര്‍ഡുകളാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.












Click it and Unblock the Notifications