ഇന്ധനവില വര്‍ധന: രാജ്യമൊട്ടുക്കും പ്രതിഷേധം

സിപിഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുടെ കേന്ദ്ര നേതൃത്വമാണ് സമരപരിപാടികള്‍ ആവിഷ്‌കരിച്ചത്. സംസ്ഥാന ഘടകങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി നേതാക്കള്‍ പറഞ്ഞു.
കേന്ദ്രത്തിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായ ബിജെപിയും പ്രക്ഷോഭം ശക്തമാക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ധനവിലവര്‍ധനയ്‌ക്കെതിരെ രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധം ഉയരുകയാണ്. യുപിഎയിലെ കക്ഷികള്‍ തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാറിനെതിരാണ്. ഇന്ധന വിലവര്‍ധന യുപിഎയില്‍ പ്രതിസന്ധിയ്ക്കിടയാക്കുമെന്നാണ് സൂചനകള്‍.
സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ രൂക്ഷമായാണ് രംഗത്തുവന്നിരിക്കുന്നത്. കൂട്ടിയ വില ഉടന്‍ തന്നെ കുറയ്ക്കണമെന്ന ആവശ്യവുമായി എഡിഎംകെയും രംഗത്തെത്തി.
വില കൂട്ടിയതിനോട് യാതൊരു തരത്തിലുമുള്ള ന്യായീകരണവുമില്ലെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണം. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത വില കൂട്ടലാണിതെന്ന് തമിഴ്‌നാട്മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കി.
അതേസമയം വില വര്‍ധനവ് ഒഴിവാക്കാന്‍ കഴിയില്ലെന്ന വാദമാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ അതില്‍നിന്ന് പിന്നോട്ടു പോകില്ലെന്നും പെട്രോളിയം മന്ത്രി ജയപാല്‍ റെഡ്ഡി വ്യക്തമാക്കി. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞ ദിവസം തന്നെയാണ് വില വര്‍ധിപ്പിച്ചതെന്നത് ഒരു പ്രധാന വൈരുദ്ധ്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.












Click it and Unblock the Notifications