പറവൂര്‍ പെണ്‍വാണിഭം: പ്രതിപ്പട്ടികയില്‍ 200പേര്‍
കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസിലെ പ്രതികളെ തിരിച്ചറിയുന്നതിനായി തിരിച്ചറിയല്‍ പരേഡ് നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. കേസിന്റെ പ്രതിപ്പട്ടികയില്‍ 100 പേരെയാണ് ചേര്‍ത്തിരിക്കുന്നത്.
തിരിച്ചറിയല്‍ പരേഡിന് അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ഒരു അറബിയും സിപിഎം ലോക്കല്‍ സെക്രട്ടറിയും തമിഴ്‌നാട്ടില്‍ നിന്നുള്ള പൊലീസ് കോണ്‍സ്റ്റബിളും സിനിമാ പ്രവര്‍ത്തകരും അടക്കം വന്‍ സംഘമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
പത്തു മാസത്തിനുള്ളില്‍ ഇരുന്നൂറോളം പേരാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇവരെ പലരേയും പെണ്‍കുട്ടിയ്ക്ക് അറിയില്ല. അതിനാല്‍ തിരിച്ചറിയല്‍ പരേഡ് നടത്തിയാല്‍ പ്രതികളെ കുട്ടിയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞേയ്ക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
കേസില്‍ ഇതുവരെ ഇരുപതോളം പേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇടനിലക്കാര്‍ മുഖേനയാണ് പലരും പെണ്‍കുട്ടിയെ പീഡിപ്പിക്കാനെത്തിയിരുന്നത്. തമിഴ്‌നാട്ടുകാരായ ഏഴു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.
തമിഴ്‌നാട് പോലീസിലെ ചില ഉദ്യോഗസ്ഥര്‍ക്കായും അന്വേഷണം നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവരില്‍നിന്ന് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. വെള്ളിയാഴ്ച അറസ്റ്റിലായ സിപിഎം ലോക്കല്‍ സെക്രട്ടറിയെ ഇന്നു വൈകിട്ട് കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications