ഫെരാരി വില്‍പന സച്ചിന്റെ മാന്യതയ്ക്ക് കളങ്കമോ?

ഈ സമ്മാനം സച്ചിന്‍ വിറ്റ് കാശാക്കിയത് ശരിയായില്ലെന്ന് കടുത്ത സച്ചിന്‍ ആരാധകര്‍വരെ വിമര്‍ശിക്കുകയാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലെല്ലാം സച്ചിന്റെ ഈ ചെയ്ത്ത് വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. ട്വിറ്ററിലും മറ്റുമായി സച്ചിനെതിരെ പ്രതികരിച്ചവരില്‍ പ്രമുഖ വ്യക്തിത്വങ്ങളുമുണ്ട്.
2002ല്‍ സച്ചിന്‍ ഡോണ്‍ ബ്രാഡ്മാന്റെ 29 ടെസ്റ്റ് സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തിയപ്പോഴാണ് ഫിയറ്റിന് വേണ്ടി ഷൂമാക്കാര്‍ ഈ ഫെറാറി സച്ചിന് സമ്മാനിച്ചത്. അന്ന് ഇത് ഇന്ത്യയിലെത്തിക്കാനായി സച്ചിന്‍ നികുതിയിളവ് നേടിയെടുത്തത് ഇതൊരു സമ്മാനമാണെന്ന് കാണിച്ചായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് വലിയ തുകയ്ക്ക് വിറ്റ് കാശാക്കിയപ്പോള്‍ അന്ന് പറഞ്ഞ വാദം സച്ചിന്‍ മറന്നുവെന്നാണ് ഒരു പ്രധാന ആരോപണം. ട്വിറ്ററില്‍ ഇക്കാര്യം കുറിച്ചിരിക്കുന്നത് രാഷ്്ട്രപതി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനായ തുഷാര്‍ ഗാന്ധിയാണ്.
പ്രമുഖ എഴുത്തുകാരി ശോഭ ദേ സച്ചിനെക്കുറിച്ച് ട്വിറ്ററില്‍ എഴുതിയിരിക്കുന്നത് ഫെരാരി വിറ്റ ഇതിഹാസം എന്നാണ്. സച്ചിനെ കളിയാക്കുന്ന രീതിയില്‍ റോബിന്‍ശര്‍മ്മയുടെ നോവലായ ദി മോങ്ക് ഹു സോള്‍ ഹിസ് ഫെരാരി എന്ന ബുക്കിനെക്കുറിച്ചം ശോഭ ട്വീറ്റില്‍ പറയുന്നുണ്ട്. മകനുവേണ്ടി ഒരുമുറി ഫഌറ്റ് വാങ്ങാനായി ഒട്ടേറെ സമ്പാദ്യമുള്ള സച്ചിന്‍ ബാങ്ക് ലോണ്‍ എടുത്തതിനെയും ദേ വിമര്‍ശിച്ചിട്ടുണ്ട്.
2002ല്‍ ഈ കാര്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഫെരാരി കാര്‍ ഇന്ത്യയിലെത്തിക്കുമ്പോള്‍ 1.1കോടി രൂപ നികുതി അടക്കേണ്ടിയിരുന്നു. അതായത് കാറിന്റെ വിലയുടെ 12ശതമാനമാണ് ആഡംബര നികുതിയായി നല്‍കേണ്ടിയിരുന്നത്. എന്നാല്‍ സമ്മാനമാണെന്നതിനാല്‍ ഈ നികുതിയില്‍ ഇളവ് നല്‍കാന്‍ അധികൃതര്‍ തയ്യാറായി. സംഭവം വിവാദമായപ്പോള്‍ ഫിയറ്റ് തന്നെ നികുതിപ്പണം നല്‍കുകയായിരുന്നു.
ഇന്റര്‍നെറ്റില്‍ ഇക്കാര്യത്തില്‍ സച്ചിനെതിരെ പലതരത്തിലുള്ള കമന്റുകളാണ് പരക്കുന്നത്. ആരെങ്കിലും സമ്മാനം തന്നെ വസ്തുക്കള്‍ വില്‍ക്കാന്‍ നിങ്ങള്‍ മടിച്ചുനില്‍ക്കുകയാണോ? എന്നാല്‍ സച്ചിനെ മാതൃകയാക്കൂ, സച്ചിന്‍ എന്തുകൊണ്ട് സമ്മാനമായി ഫെരാരി വിറ്റ പണം സാമുഹികക്ഷേമത്തിന് നല്‍കിയില്ല? എന്നിങ്ങനെപോകുന്നു കമന്റുകള്‍.












Click it and Unblock the Notifications